ഗൃഹോപകരണ വിപണിയിൽ വിലക്കുറവിന്റെ മേളം

reduction-sale
SHARE

ഗൃഹോപകരണ വിപണിയില്‍ വിലക്കുറവിന്റെ മേളമൊരുക്കി വിതരണശൃംഖലകള്‍. ഓണക്കാലത്ത് ഓഫറുകളുടെ പെരുമഴയുമായി കമ്പനികളും സജീവമാണ്. ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഒരുങ്ങിക്കഴി‍ഞ്ഞു.

അജ്മല്‍ ബിസ്മിയുടെ ഷോറൂമുകളില്‍ ഗൃഹോപകരണ വില്‍പനയുടെ തിരക്കാണ്. പതിവുപോലെ എല്ലാവരും ഷോറൂമുകളിലെത്തിയല്ല ഇഷ്ടപ്പെട്ട ഉപകരണങ്ങള്‍ വാങ്ങുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായും, വീഡിയോ കോളിലൂടെ ഉപകരണങ്ങള്‍ കണ്ടുമൊക്കയാണ് വാങ്ങുന്നത്. സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കും. കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ക്കൊപ്പം പരമാവധി വില കുറച്ച് കച്ചവടം പിടിക്കാനാണ് വിപണന ശൃംഖലകളുടെ ശ്രമം.

 സദ്യവട്ടങ്ങളൊരുക്കാനും സാധനങ്ങള്‍ റെഡിയാണ്. ഓണവിപണി പിടിച്ചടക്കാന്‍ വന്‍മല്‍സരമാണ് നടക്കുന്നത്.

MORE IN BUSINESS
SHOW MORE
Loading...
Loading...