രാജ്യത്തെ ഏറ്റവും വലിയ ടിപ്പർ; ടാറ്റ സിഗ്‌ന നിരത്തിലേക്ക്; വില..

tata-lorry
SHARE

രാജ്യത്തെ ഏറ്റവും വലിയ ടിപ്പർ ട്രക്ക് വിപണിയിലിറക്കി ടാറ്റ. ടാറ്റാ മോട്ടോഴ്‌സിന്റെ 47.5 ടണ്‍ മള്‍ട്ടി ആക്‌സില്‍ ടിപ്പര്‍ ആയ സിഗ്‌ന 4825 ടികെയാണ് ഇപ്പോൾ വലിപ്പവും മികവും െകാണ്ട് വാർത്തയാകുന്നത്. 

സിഗ്‌നയുടെ 29 ക്യുബിക് മീറ്റര്‍ വിസ്താരമുള്ള വാഹക ശേഷി ഓരോ ട്രിപ്പിലും കൂടുതല്‍ ഭാരം വഹിക്കാന്‍ സഹായിക്കുന്നതായി കമ്പനി തന്നെ വ്യക്തമാക്കുന്നു. മികച്ച പ്രകടനം, ഉയര്‍ന്ന വാഹക ശേഷി, കുറഞ്ഞ ചെലവ്, മികച്ച സൗകര്യം, ഡ്രൈവര്‍മാരുടെ സുരക്ഷ എന്നിവയാണ് ഈ ഭീമൻ വാഹനത്തിന്റെ പ്രത്യേകത. കുമ്മിന്‍സ് ISBe 6.7ലിറ്റര്‍ BS6 എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 

കല്‍ക്കരി, വ്യവസായ മേഖലകളിലെ ആവശ്യത്തിന് മുൻതൂക്കം നൽകിയാണ് 47.5 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ടിപ്പര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ആറുവര്‍ഷം അല്ലെങ്കില്‍ ആറ് ലക്ഷം കിലോമീറ്ററാണ് വാഹനത്തിന്റെ വാറണ്ടി. 52.81 ലക്ഷം രൂപയാണ് വാഹത്തിന്റെ മുംബൈ എക്സ് ഷോറൂം വില.

MORE IN BUSINESS
SHOW MORE
Loading...
Loading...