"മൊബൈല്‍ സ്പോര്‍ട്സ് സ്റ്റോര്‍"; ലോക്ക്ഡൗണിൽ ലോക്കാവാതെ ബൈജുവിന്റെ സംരംഭം

Mobile-Badminton-06
SHARE

ലോക്ഡൗണ്‍ കാലത്ത് ലോക്കായിപ്പോയ പല സംരഭങ്ങളുമുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തിലും പ്രതീക്ഷ കൈവിടാതെ ഉപജീവനമാര്‍ഗം കണ്ടെത്തുകയാണ് കൊച്ചി കത്രിക്കടവ് സ്വദേശി ബൈജു ആന്റണി. ബൈജുവിന്റെ സ്പോര്‍ട് സ്റ്റോറില്‍ ആളെത്താതായതോടെ അവര്‍ക്കരികിലെത്താന്‍ "മൊബൈല്‍ സ്പോര്‍ട്സ് സ്റ്റോര്‍" തുടങ്ങിയിരിക്കുകയാണ് ബൈജു. 

ആറ് മാസമായി ഈ വണ്ടിയാണ് ബൈജുവിന്റെ ലോകം. ബാഡ്മിന്റണ്‍ റാക്കറ്റ് മുതല്‍ സ്പോര്‍ട്ട്സ് ഷൂവരെ എല്ലാം ഈ മൊബൈല്‍ സ്റ്റോറില്‍ റെഡി. ബാഡ്മിന്റനോടുള്ള അടങ്ങാത്ത സ്നേഹമാണ് സ്പോര്‍ട്സ് സ്റ്റോര്‍ തുടങ്ങാന്‍ ബൈജുവിനെ പ്രേരിപ്പിച്ചത്. കാക്കനാടും കത്രിക്കടവിലും ഓരോ കടകള്‍. പക്ഷേ ലോക്ഡൗണ്‍ തുടങ്ങിയതോടെ രണ്ടിടങ്ങളിലും ആളെത്താതായി. കടയില്‍ സ്ഥിരമായി വരുന്നവരെല്ലാം പല ആവശ്യങ്ങള്‍ക്കായി വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് കട ‌അവരിലേക്കെത്തിക്കാന്‍ തീരുമാനിച്ചത്. സ്പോര്‍ട്ട്സ് സാമഗ്രികളുടെ വില്‍പനയ്ക്ക് പുറമെ റാക്കറ്റ് നന്നാക്കുന്നതടക്കം എല്ലാ സേവനങ്ങളും ലഭ്യമാണ്. 

കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചാലും മൈബൈല്‍ സ്പോര്‍ട്സ് സ്റ്റോര്‍ സംവിധാനം തുടരാനാണ് ബൈജുവിന്റെ തീരുമാനം. 

MORE IN BUSINESS
SHOW MORE
Loading...
Loading...