ലോകം 90 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്: ഐഎംഎഫ്

covid-finance
SHARE

കോവിഡ് കാരണം ലോകം കഴിഞ്ഞ 90 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി ഐഎംഎഫ്. 1930 ലെ മഹാ മാന്ദ്യത്തിനു ശേഷമുള്ള തകർച്ചയാണ് വരാനിരിക്കുന്നത്.  ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 1.9 ശതമാനമായി കുത്തനെ കുറയുമെന്നും   രാജ്യാന്തര നാണയനിധി. 

കോവിഡ് ഇന്ധനമേഖലയില്‍ വരുത്തിയ മാന്ദ്യം ഈ വര്‍ഷം അവസാനമേ മറികടക്കാന്‍ സാധിക്കുകയുളളുവെന്ന് രാജ്യാന്തര ഊര്‍ജ ഏജന്‍സി. ലോക് ഡൗണ്‍ മൂലം പ്രതിദിന ഉപഭോഗം ക്രമാതീതമായി ഇടിയുന്നു. സാമ്പത്തിക ഉത്തേജന നടപടികള്‍ ഫലപ്രദമായാല്‍ ഈ വർഷം രണ്ടാം  പകുതിയില്‍ ഉപഭോഗം വര്‍ധിക്കും. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ പ്രവചനങ്ങള്‍ അസാധ്യമാണ്. പ്രധാന ഉല്‍പാദകരും ഉപഭോക്താക്കളും ഉള്‍പെടുന്ന ജി 20 രാജ്യങ്ങളുടെ  നിലപാടും സഹകരണവും തിരിച്ചുവരവിന് പ്രധാനമാണെന്നും  രാജ്യാന്തര ഊര്‍ജ ഏജന്‍സി. 

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിൽ വൻ ഇടിവ്. ബ്രെഡ് ക്രൂഡ് വില ബാരലിന് 5 ശതമാനം ഇടിഞ്ഞ് 28 ഡോളറായി. ലോക്ക് ഡൗൺ മൂലം  ഇന്ധന ഉപഭോഗം കുത്തനെ കുറയും എന്ന റിപ്പോർട്ടുകളാണ് ക്രൂഡ് വില ഇടിയാനുള്ള കാരണം.

MORE IN Business
SHOW MORE
Loading...
Loading...