വീടുകളിൽ മാസ്കുകൾ നിര്‍മിക്കുന്നത് കരുതലോടെ മതി; മാര്‍ഗ നിര്‍ദേശം പുറത്ത്

mask-3
SHARE

വീടുകളിൽ നിർമ്മിക്കുന്ന മാസ്കുകൾക്ക് പ്രിൻസിപ്പൽ സയന്റിഫിക് ഉപദേശക കാര്യാലയം മാർഗ നിർദേശം പുറപ്പെടുവിച്ചു. പതിവായി കൈകൾ ആൽക്കഹോൾ അധിഷ്ഠിത സാനിറ്റൈസറോ സോപ്പും വെള്ളവുമൊ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനൊപ്പം മാത്രം ഉപയോഗിക്കുമ്പോഴാണ് മാസ്കുകൾ ഫലപ്രദമാകുന്നത് എന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ചുള്ള മാർഗ്ഗനിര്‍ദേശത്തിൽ പറയുന്നു. ഒരു മാസ്ക് ധരിക്കുമ്പോൾ അത് എങ്ങനെ ആണ് ഉപയോഗിക്കുന്നത് എന്നും  എങ്ങനെ ആണ് ശരിയായി അത് നശിപ്പിക്കുന്നത് എന്നും നിര്‍ബന്ധമായി അറിഞ്ഞിരിക്കണമെന്നും മാർഗ്ഗനിര്‍ദേശത്തിൽ പറയുന്നു. 50% ആൾക്കാർ മാസ്ക് ധരിച്ചാൽ 50% പേർക്കേ വൈറസ് വ്യാപനം ഉണ്ടാകൂ എന്നും 80% ആളുകൾ മാസ്ക് ധരിച്ചാൽ വൈറസ് വ്യാപനം വേഗം നിന്നേക്കും എന്നും കൂട്ടിച്ചേർക്കുന്നു. 

മാസ്കുകൾ നിർമിക്കുന്നതിനും ഉപയോഗിക്കുന്നതിനും പുനരുപയോഗം നടത്തുകയും ചെയ്യുന്നതിന് സന്നദ്ധ സംഘടനകളെയും വ്യക്തികളെയും പ്രാപ്തരാക്കുന്നതിന് മെച്ചപ്പെട്ട വ്യവസ്ഥകൾ കൊണ്ടുവരണം. രാജ്യവ്യാപകമായി മാസ്കുകൾ സ്വീകാര്യമാകാനും ഇത് കാരണമാകും. നിർമാണ വസ്തുക്കളുടെ ലഭ്യത വീടുകളിലടക്കം എളുപ്പത്തിൽ നിർമ്മിക്കാനുള്ള സാധ്യത, ബുദ്ധിമുട്ടില്ലാത്ത ഉപയോഗവും പുനരുപയോഗവും എന്നിവയാണ് ഇവയുടെ രൂപകൽപ്പനയിലെ മാനദണ്ഡം. ഒപ്പം ജനങ്ങൾ കൃത്യമായും ശ്രദ്ധയോടെയും മാസ്ക് ഉപയോഗിക്കണമെന്നും ശുപാർശ ചെയ്യുന്നു.

MORE IN BUSINESS
SHOW MORE
Loading...
Loading...