ഒാഹരി വിപണികളിൽ വൻ തകർച്ച; രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്

sensex-2
SHARE

കോവിഡ് ഭീതിയില്‍ ഓഹരി വിപണികളിലെ കനത്ത ഇടിവ് തുടരുന്നു. പത്ത് ശതമാനത്തിലേറെ നഷ്ടമുണ്ടായതോടെ ഒരു ഘട്ടത്തില്‍  വ്യാപാരം നിര്‍ത്തിവയ്ക്കേണ്ടി വന്നു. രൂപയുടെ മൂല്യത്തിലും റെക്കോര്‍ഡ് ഇടിവുണ്ടായി. 

വ്യാപാരം തുടങ്ങി വെറും 15 മിനിറ്റിനുളളില്‍ നിക്ഷേപകര്‍ നഷ്ടമായത് 8 ലക്ഷം കോടി രൂപ. ഓഹരി വിപണിയില്‍  10 ശതമാനത്തിന് മുകളില്‍ ഇടിവുണ്ടായതോടെ ഒരു മണിക്കൂര്‍ നേരത്തെക്ക് വ്യാപാരം നിര്‍ത്തിവയ്ക്കേണ്ടി വന്നു. വ്യാപാരം പുനരാരംഭിച്ചപ്പോഴും കനത്ത നഷ്ടം ആണ് ഉണ്ടായത്. കോവിഡ് ബാധയെ തുടര്‍ന്ന്  ചൈനയ്ക്കും ഇറ്റലിയ്ക്കും സമാനമായ അവസ്ഥ ഇന്ത്യയിലും ഉണ്ടാകുമെന്ന ആശങ്കയാണ് വിപണികളുടെ തകര്‍ച്ചയ്ക്ക് കാരണം. പല സംസ്ഥാനങ്ങളും അടച്ചിടാന്‍ തീരുമാനിച്ചതും നിക്ഷേപകരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടി.  രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് ആണ് ഇന്നുണ്ടായത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം  76 രൂപ 14 പൈസയിലേക്ക് ഇടിഞ്ഞു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപങ്ങള്‍ വിറ്റൊഴിയുന്നതാണ് രൂപയുടെ നഷ്ടത്തിന് പ്രധാന കാരണം. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 50000 കോടിയുടെ നിക്ഷേപമാണ് ഇത്തരത്തില്‍ വിററഴിച്ചത്.

MORE IN BUSINESS
SHOW MORE
Loading...
Loading...