തിരിച്ചു കയറി വിപണി; സ്വർണത്തിനും രൂപയ്ക്കും ക്ഷീണം

indian-stock-market-t
SHARE

കോവിഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ ഓഹരി വിപണികള്‍ തിരിച്ചുകയറി. ആയിരത്തിയഞ്ഞൂറോളം പോയിന്റ് ഉയര്‍ന്നാണ് സെന്‍സെക്സില്‍ ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.  കനത്ത നഷ്ടത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണി തുടക്കത്തില്‍ നിര്‍ത്തിവച്ചു. സ്വര്‍ണത്തിനും രൂപയ്ക്കും ഇന്ന് വിലയിടിഞ്ഞു.  

വ്യാപാരത്തുടക്കത്തില്‍ സെന്‍സെക്സ് 3100 പോയിന്റിലധികം താഴ്ന്നു. നിഫ്റ്റി 966 പോയിന്റിലധികം താഴ്ന്ന് സൂചിക ഒന്‍പതിനായിരത്തിന് താഴെയെത്തി.  ഇതോടെ ആറുമിനിറ്റ് വ്യാപാരത്തിനുശേഷം 45 മിനിറ്റ് നേരത്തെക്ക് വിപണികള്‍ വ്യാപാരം നിര്‍ത്തി. 10.20ന് വിപണി പുനരാരംഭിച്ചപ്പോള്‍ നഷ്ടത്തില്‍ നിന്ന് കരകയറിയെങ്കിലും ചാഞ്ചാട്ടം ദൃശ്യമായി. 

12 കൊല്ലത്തിനുശേഷം ആദ്യമായാണ് വിപണിയില്‍ വ്യാപാരം നിര്‍ത്തുന്നത്. 2008ല്‍ ആഗോള മാന്ദ്യമായിരുന്നു അന്ന് വിപണിക്ക് തിരിച്ചടിയായത്.ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് തകര്‍ച്ചയിലായിരുന്നു. ഇന്ത്യയ്ക്കുപിന്നാലെ തായ്‌വാന്‍ വിപണിയിലും വ്യാപാരം നിര്‍ത്തിയിരുന്നു. അതിനിടെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. 16 പൈസ കുറഞ്ഞ് ഡോളറിന് 74.44 രൂപയാ.  സ്വര്‍ണവിലയും ഇടിഞ്ഞു. ആഗോള വിപണിയില്‍ നാലു ശതമാനത്തോളം വില കുറഞ്ഞപ്പോള്‍ ആഭ്യന്തര വിപണിയില്‍ ഗ്രാമിന്റെ വില 150 രൂപ ഇടിഞ്ഞു.  പവന് 1200 രൂപ താഴ്ന്ന്  30,600 രൂപയായി. 

MORE IN BUSINESS
SHOW MORE
Loading...
Loading...