കോവിഡ് ഭീതിയില്‍ ഓഹരി വിപണി; സെന്‍സെക്സ് 2500 പോയിന്‍റ് താഴ്ന്നു; കനത്ത ഇടിവ്

sensex-2
SHARE

കോവിഡ്  19 ഭീതി മൂലം ഓഹരിവിപണികളിൽ ഇടിവ് തുടരുന്നു. സെൻസെക്സ് വ്യാപാരത്തിനിടെ 2500 പോയിന്റ് താഴ്ന്നു. ക്രൂഡ് വിലയിലും രൂപയുടെ മൂല്യത്തിലും  ഇടിവ് രേഖപ്പെടുത്തി. 

ഇന്ന് വ്യാപാരം ആരംഭിച്ചത് മുതൽ കനത്ത ഇടിവാണ് ഓഹരിവിപണികളിൽ ഉണ്ടായത്. _വ്യപാരം തുടങ്ങി രണ്ടു മണിക്കൂറുകൾക്കുള്ളിൽ നിക്ഷേപകരുടെ  11 ലക്ഷം കോടി രൂപ നഷ്ടമായി._ കോവിഡ്  വൈറസ് ബാധ ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യാന്തര വിപണികളിലുണ്ടായ ഇടിവാണ് ഇന്ത്യൻ വിപണിയിയെയും  ബാധിച്ചത്. 

അമേരിക്കൻ വിപണികളിൽ 6 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഇന്ത്യൻ ഓഹരിവിപണികളിൽ ഏറ്റവും കൂടുതൽ ഇടിവ്  ഉണ്ടായത് ഏവിയേഷൻ ഓഹരികളിലാണ്. സ്പൈസ് ജെറ്റ് ഓഹരികൾ 18 ശതമാനം ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ക്രൂഡ് വിലയിൽ ഇടിവ് തുടരുകയാണ്. ബ്രെന്റ്  ക്രൂഡ് വില ബാരലിന് 33 ഡോളറായി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള വരവിന് നിരോധനം ഏർപ്പെടുത്തിയതാണ് ക്രൂഡ് വിലയെ ബാധിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായി. ഒരു ഡോളറിന് വില 74 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടക്കുന്നത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...