സാമ്പത്തിക ഞെരുക്കം; യെസ് ബാങ്കിന് മൊറട്ടോറിയം

yes-web
SHARE

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് കേന്ദ്രസര്‍ക്ക‍ാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തി. അടുത്ത ഒരു മാസത്തേക്ക് നിക്ഷേപകര്‍ക്ക് അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവില്ല. ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചുമതല റിസര്‍വ് ബാങ്ക് ഏറ്റെടുത്തു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായിരുന്ന പ്രശാന്ത് കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചുകൊണ്ടാണ് സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ യെസ്ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്. ബാങ്കിന്റെ സാമ്പത്തിിക അടിത്തറ മെച്ചപ്പെടാത്തതിനെത്തുടര്‍ന്നാണ് നടപടി. അടുത്ത ഒരു മാസത്തേക്ക്, നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന പരിധി അന്‍പതിനായിരം രൂപയായി നിജപ്പെടുത്തിയെങ്കിലും  ചികില്‍സ, വിവാഹം തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ക്ക് 5 ലക്ഷം വരെ പിന്‍വലിക്കാം. നിക്ഷേപകരുടെ ആത്മവിശ്വാസം തകരാതിരിക്കാനാണ് നടപടികളെന്ന് ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്മാക്കി. നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഉറപ്പുനല്‍കുന്നു. ബാങ്കിനെ പുനസംഘടിപ്പിക്കുന്നതും മറ്റ് ബാങ്കുകളുമായി ലയിപ്പിക്കുന്നതും അടക്കമുള്ള നടപടികള്‍ പരിഗണിക്കുന്നുണ്ട്. മൂലധനം ഉയര്‍ത്തി വായ്പയിലൂടെയും മറ്റുമുണ്ടായ നഷ്ടം നികത്തുന്നതിനുള്ള ക്രിയാത്മക നടപടികള്‍ ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. 

MORE IN business
SHOW MORE
Loading...
Loading...