ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; നിരക്ക് ഇങ്ങനെ

kannur-airport-2
SHARE

കേരളത്തിലേടതടക്കമുള്ള വിമാനയാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്നു മുതൽ പത്താം തീയതി വരെ എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്ത്, ഒക്ടോബർ ഇരുപത്തിനാലു വരെ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം. 

ഷാർജയിൽ നിന്ന് ഇരുന്നൂറ്റിഅറുപത്തൊൻപതു ദിർഹം, ദുബായിൽ നിന്ന് ഇരുന്നൂറ്റിഎഴുപത്തിയൊൻപത്, അബുദാബിയിൽ നിന്ന് ഇരുന്നൂറ്റിഎൺപത്തിയൊൻപത്, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇരുന്നൂറ്റിതൊണ്ണൂറ്റിഒൻപത് ദിർഹം എന്നിങ്ങനെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. 

ഈ വിമാനത്താവളങ്ങളിൽ നിന്നും കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മംഗലാപുരം, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും. 

MORE IN BUSINESS
SHOW MORE
Loading...
Loading...