മികവുറ്റ ആശയങ്ങളുമായി സ്റ്റാർടപ് വില്ലേജ്; വൻ ജനപങ്കാളിത്തം

startupvillage-02
SHARE

സംരംഭക ആശയങ്ങള്‍ കണ്ടെത്താന്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സ്റ്റാര്‍ടപ് വില്ലേജില്‍ ഉയര്‍ന്നുവന്നത് മികവുറ്റ ആശയങ്ങള്‍. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുന്നതാണ് പദ്ധതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേരാണ് ആശയമല്‍സരത്തില്‍ പങ്കെടുക്കാനെത്തിയത്. 

വിവിധ മേഖലകളില്‍ സ്വന്തമായി വരുമാനം കണ്ടെത്താനുള്ള നൂതന ആശയങ്ങള്‍ സംരംഭകര്‍ പങ്കുവെച്ചു. നൂറോളം വ്യത്യസ്ഥ ആശയങ്ങളാണ് വിധികര്‍ത്താക്കളുടെ മുന്നിലെത്തിയത്. ഏറ്റവും മികച്ചതും , തൊഴില്‍ സാധ്യതയുമുള്ള 20 ആശയങ്ങള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് സഹായം ലഭ്യമാക്കുക. ഓഫിസ് കെട്ടിടമടക്കമുള്ള സേവനങ്ങള്‍ ഇവര്‍ക്ക് സൗജന്യമായി നല്‍കും

നിക്ഷേപം എന്ന സംരംഭകരുടെ ഏറ്റവും വലിയ പ്രതിസന്ധി മറികടക്കാനുള്ള ക്ലാസുകളും ഐഡിയത്തോണില്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് സ്വന്തം സംരംഭം എന്ന സ്വപ്നം പൂവണിയിക്കാന്‍ തിരൂരിലെത്തിയത്

MORE IN BUSINESS
SHOW MORE
Loading...
Loading...