ഗർഭത്തെ തടയും 'യുകോൺട്ര'; സ്റ്റാര്‍ട്ട് അപ് സംരംഭവുമായി അമേരിക്കൻ മലയാളി യുവാവ്

eucontra
SHARE

ഗര്‍ഭനിരോധനത്തിനുള്ള പുതിയ കണ്ടെത്തലുമായി അമേരിക്കന്‍ മലയാളി യുവാവിന്റെ സ്റ്റാര്‍ട്ട് അപ് സംരംഭം. തൊലിക്കടിയില്‍ ഘടിപ്പിക്കുന്ന യുകോണ്‍ട്ര എന്ന ഉല്‍പന്നം കാലാവധി കഴിയുമ്പോള്‍ ശരീരത്തില്‍ ലയിച്ചുചേരും. രണ്ടുവര്‍ഷം മുമ്പ് വിദ്യാര്‍ഥിയായിരിക്കെ തുടങ്ങിയ ഹേര ഹെല്‍ത്ത് സൊല്യൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പില്‍ ഇതിനകം 12 ലക്ഷത്തിലേറെ ഡോളറിന്റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം എത്തിക്കഴിഞ്ഞു.

ഇതാണ് കൊല്ലം പത്തനാപുരംകാരനായ ഇടിക്കുള മാത്യു. വയസ് 24. രണ്ടുവര്‍ഷം മുമ്പ് യു.എസിലെ ജോര്‍ജിയ ടെക്കിലെ അവസാനവര്‍ഷ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരിക്കെ സ്റ്റാര്‍ട്ടപ് തുടങ്ങി. പേര് ഹേര ഹെല്‍ത്ത് സൊല്യൂഷന്‍. പഠിക്കുന്ന കാലത്തെ തന്റെ പ്രോജക്ട് വികസിപ്പിച്ച് ആദ്യ ഉല്‍പന്നമാക്കി. യുകോണ്‍ട്ര എന്ന ഈ ഉല്‍പന്നം രണ്ടുവര്‍ഷത്തിനകം അമേരിക്കന്‍ വിപണിയിലെത്തും. ഒരു നഴ്സിന്റെ സഹായത്തോടെ സ്ത്രീകളുടെ തൊലിക്കടിയില്‍ യുകോണ്‍ട്ര സ്ഥാപിക്കാം. 12 മുതല്‍ 18 വരെ മാസക്കാലം ഇത് ഗര്‍ഭത്തെ തടയും. പിന്നെ ശരീരത്തില്‍ അലിഞ്ഞുചേരും. യുകോണ്‍ട്ര പാര്‍ശ്വഫലമുണ്ടാക്കില്ലെന്നും ഇടിക്കുള പറഞ്ഞു. 

അമേരിക്കയില്‍ വാര്‍ത്തയായതോടെ ഇന്നോവ മെംഫിസ് പോലെയുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകര്‍ ഇടിക്കുളയുടെ കമ്പനിയില്‍ ലക്ഷക്കണക്കിന് ഡോളര്‍ ഇറക്കിക്കഴിഞ്ഞു. ടെന്നിസി ആസ്ഥാനമായുള്ള ഹേര ഹെല്‍ത്തിന് അയര്‍ലാന്‍ഡില്‍ ഓഫിസും ലാബുമുണ്ട്. 

MORE IN BUSINESS
SHOW MORE
Loading...
Loading...