4014 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം; പരാതികൾക്ക് ഒാംബുഡ്സ്മാൻ

thomas-isaac-latest
SHARE

4014 കോടിയുടെ 96 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. കിഫ്ബി വഴി പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത് നിയന്ത്രിക്കും. കിഫ്ബിയില്‍ സിഎജിയുടെ സമ്പൂര്‍ണ ഓഡിറ്റ് അനുവദിക്കാത്തത് അഴിമതിക്കാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ സുതാര്യതയ്ക്കായി വിസില്‍ ബ്ലോവര്‍ നയത്തിനും രൂപം നല്‍കി.

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിന് 64 കോടിയും ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിംസിറ്റിയാക്കാന്‍ 66.88 കോടിയും അനുവദിച്ചു. 24 റോഡുകള്‍, മലയോര–തീരദേശപാതകളുടെ ഓരോറീച്ചുകള്‍ എന്നിവയ്ക്കും അനുമതിയായി. ഇതോടെ ഭൂമിയേറ്റെടുക്കാന്‍ നീക്കിവച്ചതടക്കം കിഫ്ബിവഴിയുള്ള ആകെ മുതല്‍ മുടക്ക് 53678 കോടിയായി. ദേശീയപാതവികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 349 കോടിരൂപ ധനകാര്യസെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് നല്‍കി.  കിഫ്ബിയെ പറ്റിയുള്ള പരാതികള്‍ പരിശോധിക്കാന്‍ സലിം ഗംഗാധരനെ ഓംബുഡ്സ്മാനായി നിയമിച്ചു. വിസില്‍ ബ്ലോവര്‍ നയം അംഗീകരിച്ചെന്നും ധനമന്ത്രി തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. 

കിഫ്ബി പദ്ധതികളുടെ ഗുണനിലവാരമുറപ്പാക്കാനുള്ള പരിശോധനകള്‍ തുടരും. ഗുണനിലവാരമില്ലെന്നുകണ്ട് നിര്‍ത്തിവച്ച 21 പദ്ധതികളില്‍ 17 എണ്ണം പുനരാരംഭിച്ചു. കിഫ്ബി വഴി പുതിയ പദ്ധതികള്‍ നിയന്ത്രിച്ച് പ്രഖ്യാപിച്ചവ പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണനനല്‍കും. കിഫ്ബി വഴിയുള്ള ഹൈടെക് ക്ലാസ് മുറികള്‍, ഹൈടെക് ലാബുകള്‍, സോളാര്‍ ഫെന്‍സിങ് പദ്ധതികളും നാല് റോഡ്, ആറ് കുടിവെള്ള പദ്ധതികള്‍, മൂന്ന് കാത്ത് ലാബുകള്‍ തുടങ്ങിയവയും പൂര്‍ത്തിയാക്കി.

MORE IN BUSINESS
SHOW MORE
Loading...
Loading...