ഓഹരി വില്‍പനയില‌ൂടെ നേട്ടം; ലക്ഷ്യമിട്ട ‌വരുമാനം നേടാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്ന് സൂചന

money
SHARE

ബിപിസിഎല്‍,കണ്ടെയ്നര്‍ കോര്‍പറേഷന്‍, എയര്‍ഇന്ത്യ എന്നിവയുടെ ഓഹരി വില്‍പന ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് സൂചന. കമ്പനികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. ഇതോടെ ഓഹരി വില്‍പനയിലൂടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട വരുമാനം നേടാന്‍ കേന്ദ്രത്തിന് സാധിക്കില്ല.

 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.എന്നാല്‍ ഇത് വരെ ലഭിച്ചത് 17,364 കോടി രൂപ മാത്രം.ബിപിസിഎല്‍, കണ്ടെയ്നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവ വി‍ല്ക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഓഹരി വില്‍പനയുടെ നടപടിക്രമങ്ങള്‍ ഏപ്രിലിന്  മുമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് സൂചന. കമ്പനികള്‍ വാങ്ങാന്‍ തയ്യാറുളളവര്‍ വിശദമായ പഠനം നടത്തിയ ശേഷം മാത്രമേ നിക്ഷേപം നടത്തൂ. ഇത് പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്നുളളതിനാല്‍ ഈ സാമ്പത്തിക വര്‍ഷം ഓഹരി വില്‍പനിയൂലെട ലക്ഷ്യമിട്ട  വരുമാനം നേടാന്‍ കേന്ദ്രത്തിന് സാധിക്കില്ല . ബിപിസിഎല്ലിലെ സര്‍ക്കാരിന്‍രെ പക്കലുള 53.3 ശതമാനം ഓഹരികള്‍ വിറ്റ്  ത്യും,കണ്ടെയ്നര്‍ കോര്‍പ്പറേഷനിലെ ഓഹരി വില്‍പനയിലൂടെ 10,734 കോടിയുമാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്യ. കൂടാതെ എയര്‍ഇന്ത്യ വില്‍ക്കുന്നതിലൂടെ 18,000 കോടിയും സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. ഈ വരുമാനം കൂടി ലഭിക്കാതിരുന്നാല്‍ ഇപ്പോള്‍ തന്നെ അനിയന്ത്രിതമായി ഉയരുന്ന ധനക്കമ്മി വീണ്ടും വര്‍ധിക്കും. . ഏപ്രില്‍ മുതല്‍ നംവബര്‍ വരെയുളള കാലയളവില്‍  ധനക്കമ്മി   ബജറ്റില്‍ ലക്ഷ്യമിട്ടതിന്‍റെ 118 ശതമാനമായി വര്‍ധിച്ചിരുന്നു.

MORE IN BUSINESS
SHOW MORE
Loading...
Loading...