ജിയോ ഉപയോക്താക്കള്‍ക്ക് ഹാപ്പി ന്യൂ ഇയര്‍; 12 മാസത്തെ പരിധിയില്ലാത്ത ഉപയോഗം

Reliance-Jio-ambani
File Photo
SHARE

2020 ല്‍ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് പുതുവല്‍സരസമ്മാനം. 2020 രൂപ നല്‍കി ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത ഉപയോഗമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കുമായാണ് ഓഫര്‍. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അധിക ആനുകൂല്യവും ഉണ്ട്. ഈ ഉപയോക്താക്കള്‍ക്ക് 2020 രൂപയുടെ അതേ ഓഫര്‍ വില നല്‍കാനും 12 മാസത്തെ പരിധിയില്ലാത്ത സേവനങ്ങളുമായി ഒരു ജിയോഫോണ്‍ സൗജന്യമായി നേടാനും കഴിയുമെന്ന് കമ്പനി വിശദീകരിച്ചു

മാത്രവുമല്ല, ജിയോയുടെ സ്മാര്‍ട്ഫോണ്‍ വരിക്കാര്‍ക്ക് ദിവസവും 1.5 ഡാറ്റയും അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ വോയ്സ് കോളുകളും 2020 രൂപ റീചാര്‍ജ് ചെയ്യുന്നതിനുള്ള എസ്എംഎസും 2020 രൂപ പ്ലാനിനൊപ്പം ഒരു വര്‍ഷത്തേക്ക് വാലിഡിറ്റിയും ലഭിക്കും. 

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 500 എംബി ഡാറ്റയും പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്‌സ് കോളുകളും എസ്എംഎസും ലഭിക്കും. ജനുവരി ആദ്യ വാരത്തോടെ ഓഫര്‍ അവസാനിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...