ഫ്ലിപ്കാർട്ടിൽ ഇയർ എൻഡ് വിറ്റഴിക്കൽ; സ്മാര്‍ട് ഫോണുകള്‍ പകുതി വിലയ്ക്ക്

flip-kart-offer
SHARE

സ്മാര്‍ട് ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോളടിച്ചു. രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടില്‍  ഇയർ എൻഡ് വിറ്റഴിക്കൽ വരുന്നു. സ്മാര്‍ട് ഫോണുകള്‍ പകുതി വിലക്കാണ് വില്‍ക്കുക. ഡിസംബര്‍ 21 മുതല്‍ 23 വരെയാണ് ഓഫര്‍ ലഭ്യമാകുക.  ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സ്മാർട് ഫോണുകൾ വാങ്ങുമ്പോൾ 10 ശതമാനം വരെ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഇഎംഐ ഓഫർ വഴി വാങ്ങിയ സ്മാർട് ഫോണുകൾക്കും ഈ ഓഫർ ലഭിക്കും. ഇതിനുപുറമെ, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-റീട്ടെയിലർ ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. 

ആപ്പിൾ, സാംസങ്, ഷഓമി, റിയൽമി, നോക്കിയ, ഒപ്പോ, ഗൂഗിൾ പിക്സല്‍, ഓണർ തുടങ്ങി നിരവധി കമ്പനികളുടെ ഫോണുകള്‍ ലഭ്യമായിരിക്കും. 70000 രൂപ വിലയുള്ള സാംസങ് എസ്9 പ്ലസ് 29, 999 രൂപയ്ക്കു വാങ്ങാം. കാര്‍ഡ്, എക്സേഞ്ച് ഓഫറുകള്‍ വേറേയും ലഭിക്കും.  62500 രൂപ വിലയുണ്ടായിരുന്ന സാംസങ് എസ്9  27,999 രൂപയ്ക്കു സ്വന്തമാക്കാം. 19,990 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എ 50 ഫോൺ 14,999 രൂപയ്ക്കു വാങ്ങാം. 

44,999 രൂപ വിലയുള്ള ഗൂഗിൾ പിക്സൽ 3 എ എക്സ് എല്ലിനു 10,000 രൂപയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 34,999 രൂപയ്ക്കു പോക്കിറ്റിലാക്കാം. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം കിഴിവ് വേറേയും കിട്ടും.  24,990 രൂപയുടെ ഒപ്പോ എ11 പ്രോ 19,990 രൂപയ്ക്ക് ലഭ്യമാണ്. ഓണര്‍ 10 ലൈറ്റിന് 13,999 രൂപയും 6 ജിബി റാം വേരിയന്റിന് 17,999 രൂപയുമാണ് നിലവില്‍ വില. ഇവ 10,999 നും 11,499 രൂപയ്ക്കും സ്വന്തമാക്കാം.  71,000 രൂപയുടെ ഗൂഗിൾ പിക്സൽ 3  49,999 രൂപയ്ക്ക് വാങ്ങാം. 

MORE IN BUSINESS
SHOW MORE
Loading...
Loading...