വ്യത്യസ്ത ലുക്കിൽ പുതിയ ജാഗ്വര്‍ എക്‌സ്ഇ എത്തി

jaguar
SHARE

ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍റ്‍റോവറിന്‍റെ സെഡാനായ എക്സ്‍ഇയുടെ പുതിയ പതിപ്പ് വിപണിയില്‍. 44.98 ലക്ഷം രൂപയാണ് വില. അതിനിടെ അമേരിക്കയില്‍ ജാഗ്വാറിന്‍റെ വില്‍പനയില്‍ വര്‍ധന രേഖപ്പെടുത്തി 

പഴയ എക്സ്ഇയില്‍ നിന്നും തികച്ചും വ്യത്യസ്തമായ എക്സ്റ്റീരിയര്‍,ഇന്‍റീരിയര്‍ സവിശേഷതകളോടെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. വാഹനത്തിന്‍റെ ഉയരം കുറച്ചിട്ടുണ്ട്. ജാഗ്വാറിന്‍റെ സിഗ്നേച്ചര്‍ എല്‍ഇ‍ഡി ലാമ്പ്, പുത്തന്‍ ഇന്‍ഡികേറ്ററുകള്‍‌ എന്നിവ വാഹനത്തെ ആകര്‍ഷകമാക്കുന്നു.പെട്രോള്‍, ഡീസല്‍ വാരിയന്‍റുകളില്‍ എക്സ്‍ഇ ലഭിക്കും. 10.2 ഇഞ്ച് ടച്ച് പ്രോ - ഡ്യുവോ ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം,പിസ്റ്റല്‌ ഗ്രിപ്പ് ഗിയര്‌ സെലക്ടര്‍, എന്നിവ എക്സ്‍ഇയില്‍ ഉണ്ട്. 44.98 ലക്ഷം രൂപയാണ് വില . ഇതിനിടെ അമേരിക്കയില്‍ മികച്ച വില്‍പന കൈവരിക്കാന്‍ സാധിച്ചതിന്‍‌റെ ആശ്വാസത്തിലാണ് ടാറ്റാ മോട്ടഴ്സിന്‍റെ ഉപസ്ഥാപനമായ ജാഗ്വാര്‍. നവംബര്‍ മാസത്തില്‍ വില്‍പനയില്‍ 6.2 ശതമാനം വര്‍ധന കൈവരിക്കാന്‍ ജാഗ്വാറിനായി. 12,472 യൂണിറ്റുകളാണ് നവംബറില്‍ വിറ്റത്.ഇതേ തുടര്‍ന്ന് ടാറ്റായുടെ ഓഹരി വിലയിലും മുന്നേറ്റമുണ്ടായി

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...