സാമ്പത്തികപ്രതിസന്ധി; ഡേറ്റാ, കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികൾ

Mobile App
SHARE

അടുത്ത മാസം മുതല്‍ ഡേറ്റാ, കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍. വൊഡാഫോണ്‍, ഐഡിയ, ഭാരതി എയര്‍ടെല്‍ കമ്പനികളാണ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിരക്ക് കൂട്ടുന്നത്. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി കോള്‍ നിരക്കുകള്‍ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടില്ല.  ജിയോയുടെ വരവ് മുന്‍നിര മൊബൈല്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്‍റര്‍നെറ്റ്, ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ വൊഡാഫോണ്‍ ഐഡിയയും, ഭാരതി എയര്‍ടെല്ലും തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം മുതല്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. അതേ സമയം എത്ര രൂപയാണ് വര്‍ധിപ്പിക്കുക എന്ന കാര്യം ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കോള്‍ നിരക്കുകള്‍ 30 ശതമാനം മുതല്‍ 45 ശതമാനം വരെയും ഡേറ്റാ നിരക്കുകള്‍ 200 ശതമാനം വരെയും അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ വര്‍ധിക്കുമെന്നാണ് സൂചന. നിരക്കുകള്‍ 10 ശതമാനം കൂട്ടുകയും വരിക്കാരെ നില നിര്‍ത്തുകയും ചെയ്യാന്‍ സാധിച്ചാല്‍ മൂന്ന് മാസം കൊണ്ട് ഇരു കമ്പനികള്‍ക്കും 3500 കോടി രൂപയുടെ അധിക വരുമാനം നേടാന്‍ സാധിക്കും. സൗജന്യ നിരക്കുകളുമായി വിപണിയിലെത്തിയ ജിയോ അടുത്തിടെ മിനിറ്റിന് 6 പൈസയായി കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. സ്പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ ടെലികോം കമ്പനികള്‍ നിശ്ചിത തുകയടക്കണമെന്ന കോടതി വിധി വന്നതോടെ  എയര്‍ടെല്ലും, വൊഡാഫോണ്‍ – ഐഡിയയും ആകെ 74,000 കോടി രൂപ നഷ്ടത്തിലാണ്.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...