സാംസങ് രണ്ടു മോഡലുകള്‍ക്കു വില കുറച്ചു

Samsung-price
SHARE

സാംസങ് മൊബൈല്‍ ഫോണുകളുടെ രണ്ടു മോഡലുകള്‍ക്കു വില കുറച്ചു. സാംസങ് ഗാലക്സി എ 30, ഗാലക്സി എ 50 മോഡലുകള്‍ക്കാണ് വിലക്കുറവ്. ഗാലക്സി എ 30 യ്ക്ക് ആയിരവും എ 50 യ്ക്കു മൂവായിരം രൂപയുമാണ് കുറച്ചിരിക്കുന്നത്. രണ്ടു മോഡലുകള്‍ക്കും 4 ഉം ആറും റാം വീതമാണുള്ളത്. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും വിലക്കുറവ് ബാധകമാണ്. ഗാലക്സി എ 50 യ്ക്കു 19,999 ആണ് വില. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് ശേഷി ഉണ്ട്. നേരത്തെ വില 22,999 ആയിരുന്നു. എ 30 മോഡലിന്റെ വില 15,999 ആണ്. നാല് ജിബി റാം, 64 ജിബി ഇന്റേണല്‍ ശേഷി ഉണ്ട്. നേരത്തെ വില 16,999 ആയിരുന്നു.  

MORE IN BUSINESS
SHOW MORE
Loading...
Loading...