6 മാസത്തിനിടെ 3000 കോടി രൂപ ലാഭം; എന്നിട്ടും ബിപിസിഎല്‍ വിൽപ്പനയ്ക്ക്

bpcl-pumb
SHARE

കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്ന പൊതുമേഖലാ പെട്രോളിയം കമ്പനിയായ ബിപിസിഎല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 3000 കോടി രൂപ ലാഭം കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മാത്രം 1708 കോടിയാണ് ബിപിസിഎല്ലിന്‍റെ ലാഭം. മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന  കമ്പനിയെ വില്‍ക്കാനൊരുങ്ങുന്ന കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുളള രണ്ടാം പാദത്തില്‍ മാത്രം ബിപിസിഎല്ലിന്‍റെ ലാഭത്തില്‍ ഉളള വര്‍ധന 40 ശതമാനമാണ്. 1708.45 കോടിയാണ് ലാഭം. 75,057 കോടി രൂപയുടെ പെട്രോളിയും ഉല്‍പ്പന്നങ്ങള്‍ മൂന്ന് മാസം കൊണ്ട് കമ്പനി വിറ്റഴിച്ചു. ചിലവ് 8.92 ശതമാനം കുറച്ച് 74,273 കോടിയിലെത്തിക്കാന്‍ സാധിച്ചു. ഇനി ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ നോക്കുക. 

ലാഭം 1623.75 കോടി. വില്‍പന 76,325 കോടി. അതായത് ഈ സാമ്പത്തിക വര്‍ഷം ആദ്യത്തെ ആറ് മാസം കൊണ്ട് ബിപിസിഎല്‍ നേടിയ ലാഭം 3331.75 കോടി രൂപ. വില്‍പന 1,51,382 കോടി. സര്‍ക്കാരിന്‍റെ പക്കലുളള 53.29 ഓഹരികളും വില്‍ക്കാനാണ് ആലോചന . ഇത് വഴി ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്രയധികം തുക മുടക്കി നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ തയ്യാറായില്ലെങ്കില്‍ രണ്ട് ഘട്ടമായി ഓഹരി വില്‍പന ക്രമീകരിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

MORE IN BUSINESS
SHOW MORE
Loading...
Loading...