ആയിരം കേക്കുകളുടെ ചേരുവകള്‍; ക്രൗണ്‍ പ്ലാസയില്‍ കേക്ക് മിക്സിങ്

cake-mixing-one
SHARE

ക്രിസ്മസിന്റെ വരവറിയിച്ച് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ കേക്ക് മിക്സിങ് നടത്തി.  ആയിരം കേക്കുകള്‍ തയാറാക്കുന്നതിനുളള ചേരുവകളാണ് മിക്സിങില്‍ ഉപയോഗിച്ചത്.  ക്രിസ്മസിന് റിച്ച് പ്ളം കേക്കുള്‍ ഉണ്ടാക്കുന്നതിനുളള തയാറെടുപ്പുകളാണ് ക്രൗണ്‍ പ്ലാസയില്‍ ഒാക്ടോബര്‍ 19ന് ആരംഭിച്ചത്. എന്നാല്‍ മാസങ്ങള്‍ മുന്‍പേ ഇതിനായി  ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ആയിരം കിലോ കേക്കുകളാണ് ഇത്തരത്തില്‍ ക്രൗണ്‍ പ്ലാസയില്‍ ഒരുക്കുന്നത്. ഇൗന്തപ്പഴം,ഉണക്കമുന്തിരി, ചെറി അപ്രിക്കോട്ട് ഉള്‍പ്പെടെ ആയിരം കിലോ പഴങ്ങളാണ് കേക്കുണ്ടാക്കുന്നതിനായി ചേര്‍ക്കുന്നത്. കേക്ക് രുചികരമാക്കാന്‍ നൂറ് ലിറ്റര്‍ റെഡ് വൈനും, നൂറ് ലിറ്റര്‍ തേനും ചേര്‍ക്കുന്നുണ്ട്.

cake-mixing-two

എക്സിക്യൂട്ടീവ് ഷെഫ് കലേഷാണ് കേക്ക് മിക്സിങിന് മേല്‍നോട്ടം വഹിക്കുന്നത്.   ഡിസംബര്‍ ആദ്യവാരത്തോടെ ആയിരം  കേക്കുകള്‍ വിപണിയിലെത്തിക്കും. പ്രശസ്ത നടി രമ്യാ പണിക്കര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കേക്ക് മിക്സിങില്‍ പങ്കെടുത്തു.  

MORE IN BUSINESS
SHOW MORE
Loading...
Loading...