ഇൻഫോസിസിനെതിരെ അമേരിക്കയിലും അന്വേഷണം; രണ്ടാഴ്ചകകം റിപ്പോർട്ട് നൽകണം

infosys
SHARE

ഐടി കമ്പനിയായ ഇന്‍ഫോസിസിന്‍റെ സിഇഒക്കും സിഎഫ്ഒയ്ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അമേരിക്കയിലും അന്വേഷണം. യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മിഷനാണ് അന്വേഷണമാരംഭിച്ചിരിക്കുന്നത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് ഇന്‍ഫോസിസ് നിയോഗിച്ച സ്വതന്ത്ര സമിതിയോട് രണ്ടാഴ്ചയ്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു

കമ്പനിയുടെ ലാഭം പെരുപ്പിച്ച് കാണിക്കുന്നതിന് ഇന്‍ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് എന്നിവര്‍ ശ്രമിച്ചതായാണ് ആരോപണം. ഇത് വഴി ഓഹരിമൂല്യം കൃത്രിമമായി ഉയര്‍ത്താനും ഇരുവരും ശ്രമിച്ചുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ ഇന്‍ഫോസിസിന് സാന്നിധ്യമുളളതിനാല്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മിഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെബിയും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡും ആരോപണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ ഒരു സ്വകാര്യ നിയമ സ്ഥാപനത്തെയും ഒരു ഓഡിറ്റിംഗ് സ്ഥാപനത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരോട് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‍വെയര്‍ കയറ്റുമതിക്കാരാണ് ഇന്‍ഫോസിസ്. ആരോപണം കമ്പനിയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...