ഒരൊറ്റ റീചാർജ്; വീണ്ടും ഫ്രീ സുനാമിയുമായി ജിയോ; ദീപാവലിക്ക് ഓഫർ പെരുമഴ

jio-ambani-one
SHARE

കൂടുതൽ ഡാറ്റയും സൗജന്യ വോയിസ് കോളുകളുമായി വീണ്ടും ഫ്രീ സുനാമിയുമായി ജിയോ. ഓൾ ഇന്‍ വൺ എന്ന പേരിലാണ് പുതിയ പ്ലാൻ. ദീപാവലിയോടനുബന്ധിച്ചാണ് ജിയോ പുത്തൻ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്.  പ്രീപെയ്ഡ് വരിക്കാർക്കായാണ് ഓൾ ഇന്‍ വൺ പ്ലാൻ. 

'ഓൾ ഇന്‍ വൺ' അനുസരിച്ചുള്ള നാല് വ്യത്യസ്ത പ്ലാനുകൾ ഇവയാണ്:

222 രൂപ പ്ലാൻ

ഫ്രീ ജിയോ-ടു-ജിയോ കോളുകൾക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകൾ ബണ്ടിൽ ചെയ്യുന്നുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

333 രൂപ പ്ലാൻ

ഈ പ്ലാൻ അനുസരിച്ച് വരിക്കാർക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. 1000 സൗജന്യ ഐ‌യു‌സി മിനിറ്റുകളും സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഉപയോഗിക്കാം. ഡാറ്റ പ്രതിദിനം 2 ജിബി. 

444 രൂപ പ്ലാൻ

84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. പ്രതിദിനം 2 ജിബി ഡേറ്റ, 100 എസ്എംഎസ്, 1000 സൗജന്യ ഐയുസി മിനിറ്റ്, സൗജന്യ ജിയോ-ടു-ജിയോ കോളുകൾ ലഭിക്കും.

555 രൂപ പ്ലാൻ

കൂടുതൽ സൗജന്യ ഐയുസി മിനിറ്റ് നൽകുന്ന പ്ലാനാണിത്. പ്രതിദിനം 2 ജിബി ഡേറ്റ, 100 എസ്എംഎസ്, സൗജന്യ ജിയോ-ടു-ജിയോ കോളുകൾ, ജിയോ ആപ്സ് സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും 84 ദിവസമാണ് കാലവധി. വരിക്കാർക്ക് 3000 മിനിറ്റ് ഐയുസി മിനിറ്റ് ഫ്രീയായി ലഭിക്കും.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...