സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് വ്യോമയാനമേഖല

INDIA-MONSOON/
SHARE

സാമ്പത്തിക പ്രതിസന്ധി വ്യോമയാനമേഖലയെയും ബാധിക്കുന്നു. രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ നാലാം മാസത്തിലും ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബറില്‍ യാത്രക്കാരുടെ എണ്ണം 2.2 ശതമാനം കുറഞ്ഞു.  

11.53 ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ മാസം ആഭ്യന്തര വിമാന റൂട്ടുകളില്‍ സഞ്ചരിച്ചത്.ഓഗസ്റ്റില്‍ 11.79 ലക്ഷം പേര്‍ യാത്ര നടത്തിയ സ്ഥനത്താണിത്. കഴിഞ്ഞ നാല് മാസമായി യാത്രക്കാരുടെ എണ്ണം താഴേക്കാണ്. ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തിയത് കൊണ്ട് മാത്രമാണ് യാത്രക്കാരുടെ എണ്ണത്തിലെ കുറവ് വ്യോമയാന കമ്പനികളെ വന്‍തോതില്‍ ബാധിക്കാത്തത്. 

രാജ്യത്ത് നില നില്‍ക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് വ്യോമയാന മേഖലയെയും ബാധിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത് ഇന്‍ഡിഗോ വിമാനങ്ങളിലാണ്. വിപണിയുടെ 48.2 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്‍ഡിഗോയാണ്. അതേ സമയം സ്പൈസ് ജെറ്റിന്‍റെ വിപണി വിഹിതം 15.5 ശതമാനത്തില്‍ നിന്നും 14.7 ശതമാനമായി കുറഞ്ഞു. 13 ശതമാനം വിപണിവിഹിതം ആണ് എയര്‍ഇന്ത്യക്കുളളത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...