പെട്രോകെമിക്കല്‍ പദ്ധതി കമ്മിഷനിങ്ങിന്; രാജ്യത്തെ പെട്രോ കെമിക്കല്‍ ഹബ്ബാവാൻ കൊച്ചി

kochinrefineries
SHARE

കൊച്ചി റിഫൈനറി പെട്രോകെമിക്കല്‍ പദ്ധതി കമ്മിഷനിങ്ങിന് ഒരുങ്ങുന്നു. ലോകത്തെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തേതുമാണ് പ്ലാന്റിലെ അക്രലിക് ആസിഡ് യൂണിറ്റ് . പുതിയ പ്ലാന്റ് കമ്മിഷന്‍ ചെയ്യപ്പെടുന്നതോടെ രാജ്യത്തെ പെട്രോ കെമിക്കല്‍ ഹബായി കൊച്ചി മാറും . 2020 മാര്‍ച്ചില്‍ പ്ലാന്റ് പൂര്‍ണതോതില്‍ സജ്ജമാകുമെന്ന് ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര‍് പ്രസാദ് കെ പണിക്കര്‍ പറഞ്ഞു

ഇന്ത്യയില്‍ തന്നെ ബിപിസിഎലിന്റെ ഏറ്റവും വലിയ നിക്ഷേപം. ഒരുങ്ങുന്നത് രാജ്യാന്തര നിലവാരമുള്ള പെട്രോ കെമിക്കല്‍ പ്ലാന്റ് .  കമ്മിഷനിങ് നടപടികള്‍ ഈ രീതിയില്‍ പുരോഗമിച്ചാല്‍ വരുന്ന ഡിസംബറില്‍ തന്നെ ആദ്യ ഉല്‍പന്നമായ അക്രലിക് ആസിഡ് വിപണിയിലെത്തും .അതോടെ ഇന്ത്യയിലെ തന്നെ  അദ്യ അക്രലിക് ആസിഡ് പ്ലാന്റായി ഇത് മാറുകയും ചെയ്യും

പെയിന്റ് കോട്ടിങ് പശ, സോള്‍വന്റ് തുടങ്ങിയ വ്യവസായങ്ങള്‍ക്കുള്ള പ്രധാന അസംസ്കൃത വസ്തുവാണ് അക്രലൈറ്റ് . ഒരു മെട്രിക്ടണ്ണിന് 1300 ഡോളര്‍ വിലമതിക്കുന്ന ഈ ഉല്‍പന്നം ഇന്ന് ഇന്ത്യ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ് .  ബിപിസിഎല്ലിന്റെ  പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതോടെ  ഇറക്കുമതി 25ശതമാമായി കുറയ്ക്കാനാകും 160 കിലോ ടണ്‍ പ്രതിവര്‍ഷ ഉല്‍പാദനശേഷിയുള്ള അക്രലിക് ആസിഡ് പ്ലാന്റും 190 കിലോ ടണ്‍ ശേഷിയുള്ള അക്രലൈറ്റ് യൂണിറ്റുമാണ് ഒരുങ്ങുന്നത് . രാജ്യാന്തര നിലവാരമുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം പ്ലാന്റില്‍ സജ്ജമാണ് 

5246 കോടിരൂപ മുടക്കിയാണ് പുതിയ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്.  16500 കോടിരൂപ ചെലവിട്ട് നടപ്പാക്കിയ സംയോജിത റിഫൈനറി വികസന പദ്ധതിയിലൂടെ  അമ്പത് ലക്ഷം ടണ്‍ ഉല്‍പാദനശേഷിയുള്ള പ്രൊപ്പലീന്‍ പ്ലാന്റാണ് കൊച്ചിയില്‍ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...