പത്തുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന കാര്‍; നിരത്തില്‍ ഇനിയില്ല ടാറ്റ സുമോ

tata-sumo-17
SHARE

ഒരുകാലത്ത് നിരത്തിലെ രാജാക്കന്മാരായിരുന്ന ടാറ്റാ സുമോ ഉത്പാദനം നിര്‍ത്താനൊരുങ്ങുന്നു. വലിയ കാര്‍ എന്ന സങ്കല്‍പം ഇന്ത്യക്കാരില്‍ ആദ്യമായി ജനിപ്പിച്ച വാഹനം ടാറ്റാ സുമോ ആയിരുന്നു. 

മാരുതി, അംബാസിഡര്‍ പോലുള്ള ചെറിയ വാഹനങ്ങള്‍ മാത്രം കണ്ടിട്ടുള്ള ജനങ്ങള്‍ക്കിടയിലേക്ക് എത്തിയ വലിയ കാര്‍ ആയിരുന്നു ടാറ്റയുടെ സുമോ. പത്ത് പേര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമായിരുന്നു സുമോ. 

1994-ല്‍ ആണ് സുമോ ഇന്ത്യയില്‍ ഇറങ്ങുന്നത്. ടാറ്റയുടെ മറ്റ് വാഹനങ്ങള്‍ ഒന്നും നേടിയിട്ടില്ലാത്ത അംഗീകാരം ഈ വാഹനത്തിലൂടെയാണ് ടാറ്റയെ തേടിയെത്തിയത്. പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സുമോയാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. സൈനികര്‍ക്കും ഓഫ് റോഡുകള്‍ക്കുമുള്ള വാഹനമായാണ് ആദ്യഘട്ടത്തില്‍ സുമോ എത്തിയത്. എന്നാല്‍, വൈകാതെ തന്നെ ഈ വാഹനം പൊതുജനങ്ങളിലേക്കും എത്തുകയായിരുന്നു. വലിയ വണ്ടിയായി ജീപ്പ് മാത്രം കണ്ടിട്ടുള്ള ജനങ്ങള്‍ സുമോയിക്ക് വലിയ വരവേല്‍പ്പാണ് നല്‍കിയത്. 

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സുമോ നിരത്തൊഴിയുന്നതെന്നാണ് സൂചന. രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറണമെന്ന നിര്‍ദേശവും സുരക്ഷ ശക്തമാക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന എഐഎസ് 145 എന്ന മാനദണ്ഡവുമാണ് ഇവ. 

MORE IN BUSINESS
SHOW MORE
Loading...
Loading...