ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക തീരുവയുമായി യുഎസ്; വ്യാപാര യുദ്ധം തുടർന്നേക്കും

china03
SHARE

ആഗോള സമ്പദ് ‍വ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന യുഎസ് ചൈന വ്യാപാരയുദ്ധം തുടരുമെന്ന സൂചനകള്‍ നല്‍കി ഇരു രാഷ്ട്രങ്ങളും തമ്മിലുളള ചര്‍ച്ചകള്‍ വഴിമുട്ടി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്  സെപ്തംബര്‍ 1 മുതല്‍ 15 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അമേരിക്കയുടെ നടപടിയെക്കെതിരെ ചൈന ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കി

അടുത്ത കാലത്തെന്നും അമേരിക്ക – ചൈന വ്യാപാരയുദ്ധത്തില്‍ അയവുണ്ടാകില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അടുത്ത ഡിസംബര്‍ മുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താനുളള തീരുമാനം മാറ്റിവെക്കാമെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ചൈന അറിയിച്ചതോടെയാണ് പ്രതിസന്ധിയ്ക്ക് അയവ് വന്നത്. അമേരിക്കന്‍ പ്രസിഡന്റും അനുകൂലമായി പ്രതികരിച്ചതോടെ ഈ മാസം ചര്‍ച്ചകള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ഒന്നാം തീയതി മുതല്‍ 112 ബില്യണ്‍ ഡോളറിന്‍റെ  ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക തീരുവ നിലവില്‍ വന്നതായും തീരുമാനം മാറ്റിവെക്കില്ലെന്നും അമേരിക്ക അറിയിച്ചതോടെ വ്യാപാരയുദ്ധം മുറുകി. 

യുഎസ്- ചൈന ചര്‍ച്ചകള്‍ എന്ന് നടക്കും എന്നുളള കാര്യത്തിലും ഇത് വരെ തീരുമാനമായിട്ടില്ല. ചൈനീസ് പ്രസിഡന്റിന്‍റെ അമേരിക്കന്‍ സന്ദര്‍ശന തീയതിയിലും അനിശ്ചിതത്വം തുടരുകയാണ്.  അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തുന്നതിനെതിരെ ചൈന ലോക വ്യാപാര സംഘടനയെ സമീപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര യുദ്ധം ആഗോള വ്യാപാര ഇടപാടുകളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്.

MORE IN BUSINESS
SHOW MORE
Loading...
Loading...