സിഎന്‍ജി വാഹനങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കണമെന്നാവശ്യം; വാഹന മേഖലയ്ക്ക് ആശ്വാസം

cng-vehicle-t
SHARE

സിഎന്‍ജി വാഹനങ്ങള്‍ക്ക്  ജിഎസ്ടി കുറയ്ക്കണമെന്ന്  ഗതാഗത മന്ത്രാലയം. അടുത്ത ജിഎസ്ടി കൗണ്‍സില്‍ വിഷയം പരിഗണിച്ചേക്കും. 

ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവയൊഴികെയുളള വാഹനങ്ങള്‍ക്ക് നിലവില് 28 ശതമാനമാണ് ജിഎസ്ടി. പരിസ്ഥിതി സൗഹാര്‍ദ്ദ വാഹനങ്ങളെന്ന നിലയ്ക്ക് സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കുളള നികുതി കൂടി കുറയ്ക്കണമെന്നാണ് ഗതഗാത മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുളള ജിഎസ്ടി കുറക്കുന്നത് കൂടി പരിഗണിക്കണമെന്ന് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച്  ധനമന്ത്രാലയത്തിന് കത്ത് നല്‍കിയതായാണ് സൂചന. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതിയും സമാന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. 

കടുത്ത പ്രതിസന്ധി നേരിടുന്ന വാഹന മേഖലയ്ക്ക് ആശ്വാസം പകരുന്നതോടൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇത്  സഹായകരമാകുമെന്നാണ് വ്യവസായ ലോകത്തിന്‍റെ വാദം. അതേ സമയം ജിഎസ്ടി കുറയ്ക്കുകയാണെങ്കില്‍ അത് നികുതി വരുമാനത്തിലുണ്ടാക്കുന്ന ആഘാതം പരിഗണിച്ച് മാത്രമേ തീരുമാനമുണ്ടാകൂ. അടുത്ത മാസം ഗോവയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം പരിഗണിച്ചേക്കും . ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയരുന്നത്.

MORE IN BUSINESS
SHOW MORE
Loading...
Loading...