മൂലധന സഹായം വേഗത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷ; ബാങ്കിങ് മേഖലയിൽ ഉണർവ്

rbi-2
SHARE

1.76 ലക്ഷം കോടിയുടെ കരുതല്‍ ധനം റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചതോടെ പൊതുമേഖലാ ബാങ്കുകള്‍ക്കുളള മൂലധന സഹായം വേഗത്തില്‍ലഭിക്കുമെന്ന് പ്രതീക്ഷ. 70,000 കോടി ബാങ്കുകള്‍ക്ക് നല്‍കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.  കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരം.

കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടിയുടെ മൂലധന സഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ബാങ്കുകള്‍ക്ക് പൂര്‍ണമായി ലഭിച്ചിരുന്നില്ല. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി ലഭിക്കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഈ വാഗ്ദാനം പാലിക്കുമെന്നാണ് പൊതുമേഖലാ ബാങ്കുകളുടെ പ്രതീക്ഷ. കൂടുതല്‍ വായ്പകള്‍ നല്‍കുന്നതിനും മൂലധന ശേഷി കൈവരിക്കുന്നതിനും ബാങ്കുകള്‍ക്ക് ഇത് സഹായകരമാകും. 

അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ക്ക് സാധിക്കുന്നതോടെ ഈ രംഗത്ത് കൂടുതല്‍ വികസനവും ഉറപ്പുവരുത്താം. കര്‍ഷകര്‍, ചെറുകിട സംരംഭകര്‍ എന്നിവര്ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക സഹായ പദ്ധതികളുടെ ബാധ്യത വഹിക്കുന്നത് ബാങ്കുകളാണ്. മുദ്ര വായ്പയായി മാത്രം ബാങ്കുകള്‍ 8 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ തുക ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഇതി പരിഹരിക്കാനും റിസര്‍വ് ബാങ്കിന്‍റെ ധനസഹായം ഉപയോഗപ്പെടുത്തും.ഈ സാമ്പത്തിക വര്‍ഷം 7 ലക്ഷം കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആര്‍ബിഐ സഹായിക്കുന്നതോടെ കടമെടുക്കുന്നതിന്‍റെ അളവും, അത് വഴിയുളളപലിശ ബാധ്യതയും കുറയ്ക്കാന്‍ കേന്ദ്രത്തിന് സാധിക്കും.

MORE IN BUSINESS
SHOW MORE
Loading...
Loading...