വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇ-വീസയിൽ ഇളവ്

kovalam-tourist
SHARE

കൂടുതല്‍ വിദേശ  വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് ഇ – വീസയില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. സീസണല്ലാത്ത മാസങ്ങളില്‍ ഇ - വീസ നിരക്കില്‍ കുറവ് വരുത്താനാണ് ആലോചന. കൂടാതെ ഒരു മാസത്തേക്ക് കുറഞ്ഞ നിരക്കിലുളള ഇ – വീസയും ലഭ്യമാക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കടുത്ത വേനലുളള സമയത്ത് രാജ്യത്തേക്കുളള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഇ – വീസ നിരക്കില്‍ ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഒരു മാസത്തേക്കുളള ഇ – വീസയ്ക്ക് വെറും 700 രൂപ മാത്രമേ ഈടാക്കൂ. ബാക്കിയുളള മാസങ്ങളില്‍ ഇത് 1,750 രൂപയായിരിക്കുംം.  നിലവില്‍ ഒരു വര്‍ഷത്തേക്ക് 7,000 രൂപയുടെ ഇ - വീസയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മറ്റുളള ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലേക്കുളള വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. 

2018 ല്‍ ഇന്ത്യയിലേക്ക് എത്തിയത് 1.05 കോടി പേരാണ്. എന്നാല്‍ സിംഗപ്പൂരിലേക്ക് 1.85 കോടി സഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം എത്തി. അതേ സമയം ഇന്ത്യയിലേക്ക് എത്തിയതിന്‍റെ ഇരട്ടിയിലധികം പേര്‍ തായ്‍ലന്‍റ് സന്ദര്‍ശിച്ചു. 3.8 കോടി വിദേശികളാണ് കഴിഞ്ഞ വര്‍ഷം തായ്‍‍ലന്‍റ് കാണാനെത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇ - വിസ നിരക്ക് കൂടുതലായത് സഞ്ചാരികളെത്തുന്നത് കുറയാനിടയാക്കുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

MORE IN BUSINESS
SHOW MORE
Loading...
Loading...