ഉറപ്പുകൾ കാറ്റിൽ പറത്തി കമ്പനികൾ; കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്

flight
SHARE

ഗള്‍ഫിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍. നിരക്കില്‍ നാലിരട്ടിവരെയാണ് വര്‍ധന. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിരക്ക് കുറയ്ക്കുമെന്ന് മുമ്പ് കമ്പനികള്‍ സമ്മതിച്ചിരുന്നെങ്കിലും ഈ ഉറപ്പുകള്‍  കാറ്റില്‍പറത്തിയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കാണ് വിമാനം പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. സാധാരണ സീസണിൽ പതിനയ്യായിരം വരെയായിരുന്നു സൗദിയിലേക്കുള്ള നിരക്കെങ്കിൽ ഇപ്പോഴത് ഒരുലക്ഷത്തിനടുത്തെത്തിയിരിക്കുന്നു. 

ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെയാണ് കൂട്ടിയത്. സൗദി, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്. ദുബായ്, ഷാര്‍ജ, അബുദാബി, ഖത്തര്‍, ബഹ്റൈന്‍, തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോള്‍ അമിതനിരക്കാണ് ഈടാക്കുന്നത്. 

എല്ലാ വർഷവും ഈ സീസണിൽ ടിക്കറ്റ് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിച്ചു. 

MORE IN BUSINESS
SHOW MORE
Loading...
Loading...