എണ്ണവില കുത്തനെ ഇടിയുന്നു; ആശങ്കയോടെ ലോകം

crude05
SHARE

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞു. ബ്രെന്‍റ് ക്രൂഡ് വില 60 ഡോളറിലേക്ക് താഴുകയാണ്. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര യുദ്ധം കാരണം ആഗോളസമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഇടിയുമെന്ന ആശങ്കയാണ് എണ്ണ വില കുറയാന്‍ കാരണം.

ഇന്ന് വ്യാപാരം ആരംഭിച്ചയുടനെ ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്‍റെ വില ബാരലിന് 61 ഡോളറിലേക്ക് താഴ്ന്നു. അധികം വൈകാതെ 60 ഡോളറിന് താഴേക്ക് വില നീങ്ങുമെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം മുതല്‍ ചൈനയില്‍ നിന്നുളള 300 ബില്ല്യണ്‍ ഡോളറിന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രസ്താവനയാണ് അസംസ്കൃത എണ്ണ വില കുറയാന്‍ കാരണം. 

അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര യുദ്ധം മുറുകുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നും വളര്‍ച്ച കുറയുമെന്നുമുളള വിലയിരുത്തലാണ് എണ്ണ വിലയെ ബാധിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ എണ്ണ വില 2 ശതമാനമാണ് കുറഞ്ഞത്.

MORE IN BUSINESS
SHOW MORE
Loading...
Loading...