ഒരു കിലോ തേയിലയ്ക്ക് 50,000 രൂപ! 'മനോഹരി' അത്ര നിസാരക്കാരിയല്ല

manohari30
SHARE

തേയില വിലയിൽ റെക്കോർഡ് സൃഷ്ടിച്ച് അസമിലെ മനോഹരി എസ്റ്റേറ്റ്. ഹാൻഡ്മെയ്ഡായി തയ്യാറാക്കുന്ന തേയില ഒരു കിലോയ്ക്ക് 50000 രൂപയെന്ന നിരക്കിലാണ് ലേലത്തിൽ വിറ്റു പോയത്. ഇതാദ്യമായാണ് അസം തേയില ഇത്രയും ഉയർന്ന വിലയിൽ ലേലത്തിൽ പോകുന്നതെന്ന് ഗുവാഹത്തി ടീ ഓക്ഷൻ സെന്റർ വ്യക്തമാക്കി. 

മനോഹരി ഗോൾഡ് എന്നയിനം തേയിലയാണ് വിറ്റു പോയത്. സാധാരണ തേയില ഇലകളാണ് ചായപ്പൊടിയാക്കുന്നത്. എന്നാൽ മനോഹരിയുടെ പുതുനാമ്പുകളാണ് സംസ്കരിച്ച് തേയില ആക്കുന്നത്. അഞ്ച് വർഷത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്. 

അതിരാവിലെയാണ് ഇതിനായുള്ള നാമ്പുകൾ ശേഖരിക്കുന്നത്. വർഷത്തിൽ വെറും അഞ്ച് കിലോ തേയില മാത്രമാണ് ഇങ്ങനെ ഉണ്ടാക്കുന്നതെന്നും എസ്റ്റേറ്റ് ഉടമ വെളിപ്പെടുത്തി. 

അസമിലെ തേയില കർഷകർ ജീവിക്കാൻ നന്നേ പാടുപെടുകയാണെന്നും അതുകൊണ്ട് കൂടുതൽ വിളവെന്ന ലക്ഷ്യത്തിൽ നിന്നും മികച്ച ഗുണനിലവാരം എന്ന ലക്ഷ്യത്തിലേക്ക് പലരും തിരിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. 

MORE IN BUSINESS
SHOW MORE
Loading...
Loading...