റയിൽവേ ഫ്ലക്സി സംവിധാനം തുടരും; ടിക്കറ്റ് ചാർജ് 10 ശതമാനം കൂടും

railway-flexi
SHARE

ട്രെയിനുകളിലെ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന ഫ്ലെക്സി സംവിധാനം തുടരും. പ്രീമിയം ട്രെയിനുകളില്‍ നിന്ന് മികച്ച വരുമാനം ഉറപ്പാക്കാന്‍ സാധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം 2016 സെപ്തംബറിലാണ് റയില്‍വേ ഫ്ലെക്സി സംവിധാനം ആരംഭിച്ചത്. ഇതനുസരിച്ച് ഓരോ10 ശതമാനം സീററുകള്‍ ബുക്ക് ചെയ്യുമ്പോഴും ടിക്കറ്റ് ചാര്‍ജ് 10 ശതമാനം കൂടും. രാജധാനി, തുരന്തോ,ശതാബ്ദി ട്രെയിനുകളിലാണ് പദ്ധതി ആരംഭിച്ചത്.എന്നാല്‍ യാത്രക്കാര്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്നതിനാല്‍ പദ്ധതി പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഈ സാഹചര്യത്തിലാണ് ഫ്ലെക്സി നിരക്കുകള്‍ തുടരുമെന്ന് റയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. 13452 ട്രെയിനുകളില്‍ 141 എണ്ണത്തില്‍ മാത്രമാണ് ഫ്ലെക്സി നിരക്കുകളുളളതെന്നാണ് റയില്‍വേ മന്ത്രാലയം ഇതിന് പറയുന്ന ന്യായം.3 വര്‍ഷങ്ങള്‍ കൊണ്ട് ഫ്ലെക്സി പദ്ധതിയിലൂടെ 2426 കോടി രൂപയുടെ വരുമാനം നേടാന്‍ റയില്‍വേയ്ക്ക് സാധിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ എല്ലാ സീറ്റുകളിലും യാത്രക്കാരെ ഉറപ്പുവരുത്താനും സാധിച്ചിട്ടുണ്ടെന്ന് റയില്‍വേ വ്യക്തമാക്കി.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...