ബിഎംഡബ്ല്യു എസ്‌യുവി എക്സ് സെവൻ വിപണിയിൽ; 98.90 ലക്ഷം രൂപ

bmw-suv-x7
SHARE

ബിഎംഡബ്ല്യുവിന്‍റെ പുതിയ എസ്‍യുവി എക്സ് സെവന്‍ വിപണിയില്‍. 98.90 ലക്ഷം രൂപ മുതലാണ് വില. ബിഎംഡബ്ല്യുവിന്‍റെ ഏറ്റവും വലിയ എസ്‍യുവിയാണ് എക്സ് 7. ബെന്‍സ് ജിഎല്‍എസിനും റേഞ്ച് റോവറിനും കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് എക്സ് 7 എത്തിയിരിക്കുന്നത്. പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ വാഹനം ലഭിക്കും. 

ട്വിന്‍ ടര്‍ബോ 6 സിലിണ്ടര്‍ 3 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 340 പിഎസ് കരുത്തും 450 എന്‍എം ടോര്‍‌ക്കും നല്‍കുന്നു. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോ മീററര്‍ വേഗം കൈവരിക്കാന്‍ എക്സ് 7ന് വെറും 6.1 സെക്കന്‍റുകള്‍ മതി. മണിക്കൂറില്‍ 250കിലോ മീറ്റര്‍ ആണ് വാഹനത്തിന്‍റെ പരമാവധി വേഗം.12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്.ട്രാഫിക് ജാം അസിസ്റ്റന്‍സ്, ലെയിന്‍ കീപ്പിംഗ് അസിസ്റ്റന്‍സ്, ഓട്ടോമാറ്റിക് സ്പീഡ് ലിമിററ് എന്നിവ  അനായാസകരമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നു. ശരാശരി 10 കിലോമീറ്ററാണ് വാഹനത്തിന്‍റെ മൈലേജ്.98.90 ലക്ഷം രൂപ മുതലാണ് വില

MORE IN BUSINESS
SHOW MORE
Loading...
Loading...