രാജ്യത്തുനിന്നുള്ള കയറ്റുമതിയിൽ ഇടിവ്; ഒൻപതുമാസത്തെ ഏറ്റവും താഴ്ന്ന നില

export-india-16
SHARE

ആഗോള തലത്തില്‍ നില നില്‍ക്കുന്ന വ്യാപാര യുദ്ധവും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഉയര്‍ന്ന തീരുവ ചുമത്തിയതുമാണ് കയറ്റുമതി കുറയാനുളള പ്രധാന കാരണങ്ങള്‍. 

രാജ്യത്ത് നിന്നുളള കയറ്റുമതിയില്‍  ഇടിവ്. ജൂണ്‍ മാസത്തിലെ കയറ്റുമതിയില്‍ 9.71 ശതമാനം കുറവ് രേഖപ്പെടുത്തി. സ്വര്‍ണാഭരണങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലാണ് കൂടുതല്‍ ഇടിവുണ്ടായത്. 

കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രാജ്യത്ത് നിന്നുളള കയറ്റുമതി. ആഗോള തലത്തില്‍ നില നില്‍ക്കുന്ന വ്യാപാര യുദ്ധവും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഉയര്‍ന്ന തീരുവ ചുമത്തിയതുമാണ് കയറ്റുമതി കുറയാനുളള പ്രധാന കാരണങ്ങള്‍. 1.75 ലക്ഷം കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് രാജ്യത്ത് നിന്ന് ജൂണ് മാസം കയറ്റി അയച്ചത്. 9.71 ശതമാനം കുറവാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. അതേ സമയം രാജ്യത്തേയ്ക്കുളള ഇറക്കുമതിയും കുറഞ്ഞു. ജൂണില്‍ 2.82 ലക്ഷം കോടിയുടെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇടിവ് -9.1%. 1.07 ലക്ഷം കോടി രൂപയാണ് ജൂണിലെ വ്യാപാരക്കമ്മി. കയറ്റുമതി ചെയ്യുന്ന 30 വിഭാഗങ്ങളില്‍ 21 എണ്ണത്തിലും ഇടിവ് രേഖപ്പെടുത്തി. 

ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത് രത്നങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, എഞ്ചിനീയറിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലാണ് .ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതോടെ അവിടേയ്ക്കുളള കയറ്റുമതിയില്‍ 14.1 ശതമാനത്തിന്‍റെ കുറവുണ്ടായി. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...