വരുന്നൂ, ഇന്ത്യൻ നിർമിത ഐഫോൺ; ആഗസ്റ്റിലെത്തും; കാത്തിരിപ്പ്

iphone-10
SHARE

ഐഫോണ്‍ സീരിസിലെ പുതിയ മോഡലായ ഐഫോണ്‍ ടെന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നു. തായ്‍വാൻ ആസ്ഥാനമായ ഫോക്സ്കോണാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നത്. ആഗസ്റ്റോടെ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ വിപണിയിലെത്തും. 

ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്ന വിപണികളിലൊന്നായിട്ടും ആപ്പിളിന് ഇന്ത്യയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല.അതേസമയം ചൈനീസ് കമ്പനികള്‍ മേല്‍ക്കൈ നേടുകയും ചെയ്തു. ഇൗ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഐഫോണ്‍ സീരിയസിലെ പുതിയ മോഡലുകളായ ‍ടെന്‍ സീരീസുകള്‍  ഇന്ത്യയില്‍ നിര്‍മിക്കുന്നത്. മോഡലുകള്‍ പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിക്കാനാണ് പദ്ധതി. ആഗസ്റ്റോടെ ഫോണുകള്‍ വിപണിയില്‍ എത്തിക്കും. നിര്‍മാണത്തിന് പുറമേ ഫോണുകള്‍ നേരിട്ട് വില്‍ക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 

നിലവില്‍ ‍ബെംഗ്ലൂരുവില്‍ ഐഫോണുകളുടെ അസംബ്ലിംഗ് മാത്രമാണ് നടക്കുന്നത്. ഫോണുകളുടെ തദ്ദേശീയനിര്‍മാണം നികുതിയിനത്തില്‍ കുറവുവരുത്താനാണെന്ന് വിലയിരുത്തലുണ്ട്. ഐഫോണുകളുടെ വിലയാണ് ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ പിന്നിലാകാന്‍ കാരണം. ഇവിടെ നിര്‍മാണം ആരംഭിക്കുന്നതോടെ വിലയില്‍ കുറവുവരികയും അത് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരത്തിന് വഴിയൊരുക്കുമെന്നും കരുതുന്നു.  

MORE IN BUSINESS
SHOW MORE
Loading...
Loading...