സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു; പ്രകടമായി വിലവർധനവ്

Jewellery - Gold
SHARE

ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതോടെ വിപണിയില്‍ വിലവര്‍ധന പ്രകടമായി തുടങ്ങി. ഇറക്കുമതി തീരുവ പത്തുശതമാനത്തില്‍ നിന്നും 12.5 ശതമാനമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നികുതിവര്‍ധന രാജ്യത്ത് കള്ളക്കടത്തിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് സ്വര്‍ണവ്യാപാരികളുടെ ആശങ്ക. 

ബജറ്റ് പ്രഖ്യാപനം വന്നതോടെ സ്വര്‍ണ രത്നവിപണിയില്‍ പ്രതികൂലമായ മാറ്റം പ്രകടമായി തുടങ്ങി,സ്വര്‍ണത്തിന്റെയും രത്നത്തിന്റെയും കസ്റ്റംസ് നികുതി രണ്ടര ശതമാനം വര്‍ധിപ്പിച്ചതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.ആഗോളവിപണിയില്‍‌ സ്വര്‍ണവില കുതിക്കുമ്പോള്‍  ഇറക്കുമതി തീരുവ കുറയ്ക്കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിച്ചിരുന്നത്.അയല്‍രാജ്യങ്ങളില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി പൂജ്യമായിരിക്കെ നികുതി വര്‍ധന രാജ്യത്ത് കള്ളക്കടത്തിനുള്ള സാധ്യതവര്‍ധിപ്പിക്കുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു

പ്രഖ്യാപനം വന്നതോടെ വിപണിയില്‍വിലവര്‍ധന പ്രകടമായി,600 രൂപയാണ് പവന് ഇന്ന് വര്‍ധിപ്പിച്ചത്.പന്ത്രണ്ടര ശതമാനം ഇറക്കുമതി നികുതിക്ക് പുറമെ 3 ശതമാനം ജിഎസ്ടിയും ചേര്‍ത്താല്‍ പതിനഞ്ചര ശതമാനമായിരിക്കും സ്വര്‍ണത്തിന്റെ ആകെ നികുതിഭാരം ഇത് ഉപഭോക്താക്കളെ നേരിട്ടുബാധിക്കും.നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും വ്യാപാരി സംഘടനകള്‍ അറിയിച്ചു

MORE IN Business
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...