2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാന്‍ സംസ്ഥാന സര്‍ക്കാർ

electric-bus
SHARE

വൈദ്യുതി ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ  നിരത്തിലിറക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍. യുറോപ്യന്‍ നിക്ഷേപം സ്വീകരിച്ച് കെഎസ്ആര്‍ടിക്കായി 3000 വൈദ്യുതി ബസുകള്‍ നിര്‍മിക്കും‌മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈദ്യുതി വാഹനങ്ങള്‍ക്ക് നികുതിയിലടക്കം ഇളവുകളുണ്ടാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു. വൈദ്യുതി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇ മൊബിലിറ്റി പ്രദര്‍ശനത്തിലായിരുന്നു ഇരുവരുടയും പ്രതികരണം.

രണ്ട് ലക്ഷം ഇരു ചക്ര വാഹനങ്ങൾ, 50,000 മുച്ചക്ര വാഹനങ്ങൾ, 1000 ചരക്ക് വാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ.  2022ല്‍ വൈദ്യുത ഗതാഗത മേഖലയില്‍ കേരളം ലക്ഷ്യമിടുന്നത് ഇതാണ് .പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം . വൈദ്ുയതി വാഹനരംഗത്ത് വലിയ നിക്ഷേപസാധ്യതയാണ്കേരളത്തിലുള്ളതെന്ന് ഇ മൊബിലിറ്റഇ പ്രദര്‍ശനം  ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലടക്കം  പൊതുഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റമാണ് വരാന്‍ പോകുന്നതെന്നും മുഖ്യമമന്ത്രി വ്യക്തമാക്കി 

വൈദ്യുതവാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വലിയ ഇളവുകളാണ് രാജ്യം വാഗ്ദാനം ചെയ്യുന്നതെന്ന് നീതി ആയോഗ് സിഇഒ അമിതാഭ്കാന്ത് പറഞ്ഞു.

ഇടപ്പള്ളിയിലെ വൈദ്യുതിവാഹന ചാര്‍ജിങ് സെന്ററിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. വൈദ്യുതഗതാഗതമേഖലയില്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസിനും മുഖ്യമന്ത്രി തുടക്കമിട്ടു. വൈദ്യുത വാഹന നിർമ്മാണത്തിനുള്ള ധാരണാപത്രങ്ങളും ചടങ്ങിൽ കൈമാറി. ഹൈബി ഈഡൻ എം പി അധ്യക്ഷത വഹിച്ചു. വൈദ്യുതി വാഹനങ്ങളുടെ സ്റ്റാളുകളും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

MORE IN BUSINESS
SHOW MORE
Loading...
Loading...