ഇലക്ട്രിക് വാഹന നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ബജറ്റിലുണ്ടായേക്കും

electric-vehicle
SHARE

രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ടായേയ്ക്കുമെന്ന് സൂചന. ഇലക്ട്രിക് വാഹന ഉല്‍പാദന രംഗത്ത് നേരിട്ടുളള വിദേശ നിക്ഷേപം കൊണ്ടു വരാനുളള നിര്‍ദേശവും ബജറ്റില്‍ ഇടംപിടിച്ചേക്കും.

പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ നിരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹന നിര്‍മ്മാണം പ്രോല്‍സാഹിപ്പിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടായേക്കും. ഇലക്ട്രിക് വാഹന മേഖലയ്ക്ക് നികുതി ഇളവ് നല്‍കുന്നതാണ് സര്‍ക്കാരിന്‍റെ പരിഗണനയിലുളള പ്രധാനകാര്യം.ഇതിന് പുറമേ ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക വിദ്യ കൈമാറ്റം, ഗവേഷണം എന്നിവയ്ക്ക് കൂടുതല്‍ നിക്ഷേപം എത്തുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനും നടപടിയുണ്ടാകും. ഇതിനായി പ്രധാനമായും  നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ക്കാവും ബജറ്റില്‍ മുന്‍തൂക്കം നല്‍കുക. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയില്‍ നിന്നുള്ള വരുമാനത്തിന് ആദായ നികുതി ഇളവും നല്‍കിയേക്കും.

 ഇത് ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.കൂടാതെ പ്രത്യേക സാമ്പത്തിക മേഖലകളിലുളള ഇലക്ട്രിക് വാഹന നിര്‍മ്മാണ യൂണിറ്റുകള്‍ക്കുളള നികുതി അവധി പരിധി നീട്ടുന്നതും പരിഗണനയിലുണ്ട്. നേരത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായും , ബാറ്റികള്‍ക്കുളള നികുതി 18 ശതമാനത്തില്‍ നിന്നും 12 ശതമാനമായും കുറച്ചിരുന്നു

MORE IN BUSINESS
SHOW MORE
Loading...
Loading...