ഐ ഫോൺ വില്‍പനയിൽ തിരിച്ചടി; സാംസംങിന് ചരിത്ര മുന്നേറ്റം

apple-iphone-sales
SHARE

ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പനക്ക് തിരിച്ചടി. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വില്‍പനയില്‍ 8 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ വില്‍പന കുറഞ്ഞതാണ് വിപണിയെ ബാധിച്ചത്.

ഐ ഫോണിന്‍റെ തകര്‍ച്ച. മുന്നേറ്റം കാഴ്ച വെച്ച് സാംസങ്. 2019ലെ ആദ്യമൂന്ന് മാസത്തെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ പൊതുചിത്രമിതാണ്.ചൈനീസ് വിപണിയില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്കുളള ആവശ്യകത കുറഞ്ഞതാണ് ആഗോള വിപണിയില്‍ പ്രതിഫലിച്ചത്. 

വില്‍പന 8 ശതമാനം കുറഞ്ഞപ്പോള്‍ ഏറ്റവുമധികം തിരിച്ചടിയേറ്റിരിക്കുന്നത് ആപ്പിള്‍ ഐഫോണിന്‍റെ വില്‍പനയിലാണ്. ഐ ഫോണിന്‍റെ കയറ്റുമതിയില്‍ 20 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് ആഗോള  വിപണിയെ ബാധിച്ചു. 

അതേ സമയം വിപണിയുടെ നാലിലൊന്ന് വിഹിതം പിടിച്ചടക്കാന്‍ സാംസങിന് സാധിച്ചു. സാംസങിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ വിപണി മുന്നേറ്റമാണിത്. എസ് സീരീസില്‍ മൂന്ന് ഫോണുകള്‍ പുറത്തിറക്കിയതും സാംസങിന് മുന്നേറ്റം കൈവരിക്കാന്‍ സഹായകമായി. 

ചൈനയിലും ആപ്പിളിന് തിരിച്ചടിയേറ്റു. ചൈനീസ് വിപണിയില്‍ ആപ്പിളിനെ മറികടന്ന് ഹുവാവെ ഏറ്റവും വില്‍പനയുളള പ്രീമിയം ഫോണ്‍ നിര്‍മ്മാതാക്കളായി. 5ജി വരുന്നതോടെ പ്രീമിയം ഫോണ്‍ വില്‍പനയിലുളള മാന്ദ്യം പരിഹരിക്കപ്പെടുമെന്നാണ് നിര്‍മ്മതാക്കളുടെ പ്രതീക്ഷ.

MORE IN BUSINESS
SHOW MORE
Loading...
Loading...