നികുതി വെട്ടിപ്പുകാരെ പൂട്ടാൻ കേന്ദ്രം; ഇനി പിഴ നല്‍കി രക്ഷപ്പെടാനാകില്ല

income-tax-1
SHARE

നികുതി വെട്ടിപ്പുകാര്‍ക്കെതിരെയുളള നടപടികള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. നികുതി വെട്ടിപ്പ് കണ്ടെത്തുമ്പോള്‍ കോമ്പൗണ്ട് നികുതി, പിഴയായി നല്‍കി രക്ഷപ്പെടാനും ഇനി സാധിക്കില്ല. നികുതി വെട്ടിക്കുന്നത് പിഴയിലൊതുക്കാനാകില്ലെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി

നികുതി വെട്ടിപ്പ് കണ്ടുപിടിക്കപ്പെടുമ്പോള്‍ ഒരു നിശ്ചിത തുക പിഴയായി നല്‍കി പ്രോസിക്യൂഷന്‍ നടപടിയില്‍ നിന്ന് രക്ഷപ്പെടുന്ന സംഭവങ്ങള്‍ വ്യാപകമായപ്പോഴാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അടിയന്തര ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിദേശത്തുള്ള ആസ്തികള്‍, വെളിപ്പെടുത്താത്ത വിദേശ ബാങ്ക് അകൗണ്ടുകള്‍ എന്നിവ കണ്ടെത്തുകയാണെങ്കില്‍ ഇനി നടപടികള്‍ പിഴയിലൊതുങ്ങില്ല.

പ്രോസിക്യൂഷന്‍  തന്നെ നേരിടേണ്ടി വരുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.2015ലെ കളളപ്പണ വിരുദ്ധ നിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു. നികുതിദായകന്‍ വ്യാജ ഇന്‍വോയ്സുകള്‍ നിര്‍മ്മിച്ച് നികുതി വെട്ടിപ്പ് നടത്തിയാലും ശിക്ഷിക്കപ്പെടും. 

കടലാസ് കമ്പനികളിലൂടെ നികുതിയില്‍ നിന്ന് രക്ഷപ്പെടാനുളള ശ്രമങ്ങള്‍ വ്യാപകമാകുന്നതും നിയമ നടപടികള്‍ കര്‍ശനമാക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡിനെ പ്രേരിപ്പിച്ചു. കേരളത്തിലടക്കം വ്യാജ ഇന്‍വോയ്സുകള്‍ കാണിച്ച് ചരക്ക് സേവന നികുതിയില്‍ തട്ടിപ്പ് നടത്തുന്നത് അടുത്തിടെ പിടികൂടിയിരുന്നു.

MORE IN BUSINESS
SHOW MORE
Loading...
Loading...