രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ തൊഴില്‍ ദാതാവ് ആമസോൺ: മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനത്ത്

amazone3
SHARE

രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ തൊഴില്‍ ദാതാവ് ആമസോണെന്ന് സര്‍വേ റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യാന്‍ താല്‍പര്യപെടുന്ന മേഖല ഐടിയും ടെലികോം ആണ്.

പ്രവര്‍ത്തനം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തെ ഏറ്റവും കൂടുതല്‍ആളുകള്‍ തൊഴിലെടുക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥാപനമെന്ന നേട്ടം ആമസോണിന് സ്വന്തം. ആഗോള ഓണ്‍ലൈന്‍ വ്യാപാര വിപണിയിലെ ഒന്നാം സ്ഥാനക്കാരാണ് ആമസോണ്‍. മികച്ച തൊഴിലന്തരീക്ഷമാണ് ആമസോണിലെ ജോലി പ്രിയങ്കരമാക്കുന്നത്. റാന്‍റ്സ്റ്റഡ് എംപ്ലോയര്‍ ബ്രാന്‍റ് റിസര്‍ച്ച് തയ്യാറാക്കിയ പട്ടികയില്‍ ആദ്യ 5 സ്ഥാനങ്ങളിലും ഇന്ത്യന്‍ കമ്പനികളൊന്നുമില്ല. രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റാണ്. മൂന്നാമത് സോണിയാണ്. നാലാമത് ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെന്‍സും അഞ്ചാമത് അമേരിക്കന്‍ കമ്പനിയായ ഐബിഎമ്മുമാണ്. 

പട്ടികയില്‍ അ‍ഞ്ചാം സ്ഥാനത്തുളള ലാര്‍സന്‍ & ടൂബ്രോയാണ് ഏറ്റവും ആകര്‍ഷകമായ ഇന്ത്യന്‍ തൊഴില്‍ ദാതാവ് . പിന്നാലെ നെസ്ലെയും,ഇന്‍ഫോസിസും , സാംസംഗും, ഡെല്ലും പട്ടികയിലിടം പിടിച്ചു. തൊഴില്‍ ദാതാവ് നല്‍കുന്ന ശമ്പളം, മറ്റ് ആനൂകൂല്യങ്ങള്‍, കുടുംബ ജീവിതവും തൊഴിലും ഒരുമിച്ചു കൊണ്ടുപോകാനുളള സാഹചര്യം, തൊഴില്‍ സുരക്ഷിതത്വം എന്നിവയാണ് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേര്‍ക്കും താല്‍പര്യമുളള മേഖല ഐടി, ടെലികോം ആണ്.

MORE IN BUSINESS
SHOW MORE
Loading...
Loading...