വാട്സാപ്പിലെ സ്റ്റോറേജ് പ്രശ്നം പരിഹരിക്കാം, സിംപിളായി

whatsaap-secret-chatting
SHARE

ചവറു കണക്കിനാണ് വാട്സാപ്പിൽ ഒരു മിനിറ്റിലും മെസേജുകളും ചിത്രങ്ങളും വിഡിയോകളും കുമിഞ്ഞു കൂടുന്നത്. വേണ്ടതേത്, വേണ്ടാത്തതേത് എന്നു തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ. ഒടുവിൽ വാട്സാപ്പ് സ്റ്റോറേജിനെത്തന്നെ ബാധിക്കുന്ന സ്ഥിതി.

ഈ പ്രശ്നം മറി കടക്കാൻ വാട്സാപ്പിൽ തന്നെ ഒരു ഫീച്ചറുണ്ട്.  ചിത്രങ്ങൾ, വിഡിയോകൾ, ചാറ്റുകൾ എന്നിവയുടെ സൈസ് എത്രയുണ്ടെന്ന് ഈ ഫീച്ചറിന്റെ സഹായത്തോടെ കണക്കാക്കാൻ സാധിക്കും. വേണ്ടതു വേണ്ടത്തതും പെട്ടെന്ന് വേർ‍ത്തിരിച്ച് നീക്കം ചെയ്യാനും ഇതുവഴി സാധിക്കും. ഇതിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ വാട്‌സാപ്പിന്റെ സെറ്റിങ്‌സിൽ പോകുക. തുടർന്ന് ഡേറ്റാ ആൻഡ് സ്റ്റോറേജ് എടുക്കുക. ശേഷം സ്റ്റോറേജ് യൂസേജ് തിരഞ്ഞെടു‌ക്കുക.

ഇവിടെ ചാറ്റ് സ്റ്റോറേജ് എത്രത്തോളമുണ്ടെന്ന് കാണാൻ കഴിയും. ടെക്‌സ്റ്റ്‍, ലൊക്കേഷന്‍, ഓഡിയോ‍, വിഡിയോ, ഡോക്യുമെന്റ് ഫയലുകൾ തുടങ്ങിയവ എല്ലാം ഓരോന്നായി രേഖപ്പെടുത്തി കാണാനാകും. സ്റ്റോറേജ് നോക്കിയിട്ട് വേണ്ടാത്ത ഫയലുകൾ നീക്കം ചെയ്യാം. ഈ ഫീച്ചർ ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യമാണ്

MORE IN BUSINESS
SHOW MORE