'എംജി ഹെക്ടർ' വിപണിയിലേക്ക്

car
SHARE

ഇന്ത്യയിലെ ആദ്യ ഇൻറർനെറ്റ് കാർ 'എംജി ഹെക്ടർ' വിപണിയിലേക്ക്. ജൂണിൽ നിരത്തിലിറക്കാനുദ്ദേശിക്കുന്ന കാർ, കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു. ഒന്നരവർഷത്തിനുള്ളിൽ പുതിയ നാല് വാഹനങ്ങൾകൂടി ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ പി.ബാലചന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.

  ഇൻറർനെറ്റ് അധിഷ്ഠിത കണക്ടിവിറ്റി ഇ-സ്മാർട്ട് സാങ്കേതികവിദ്യയോടെയാണ്  'എംജി ഹെക്ടർ' അവതരിച്ചിരിക്കുന്നത്. വലിയ പനോരമിക് സൺറൂഫ്, ഹണി കോംപ്ഗ്രിൽ, വീതികുറ‍ഞ്ഞ എൽഇഡി ഹെഡ് ലാംപ്, 360ഡിഗ്രി ക്യാമറ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്, 10.4ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം തുടങ്ങി ഒട്ടനവധിപുതുമകള്‍ ഹെക്ടറിനെ വ്യത്യസ്തനാക്കുന്നു. സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ്പ് എന്നീ വകഭേദങ്ങളുണ്ടാകും. 168ബിഎച്ച്പി പവറും, 350എൻഎം ടോർക്കുംനൽകുന്ന 2.0 ലിറ്റർ ഫോർസിലണ്ടർ ടർബോ ഡീസൽഎൻജിൻ, 141ബിഎച്ച്പി 250എൻഎം ടോർക്ക് നൽകുന്ന 1.5ലിറ്റർ ഫോർസിലണ്ടർ ടർബോചാർജ് പെട്രോൾഎൻജിനും കരുത്ത‌േകും. ആദ്യഘട്ടത്തിൽ 65ഡീലർഷിപ്പുകളിലുടെ ഹെക്ടർ പുറത്തെത്തും. 

പി. ബാലചന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ, എംജിഒന്നരവർഷത്തിനുള്ളിൽ നാല് പുതിയ വാഹനങ്ങൾകൂടി ഇന്ത്യയിലറക്കാനും കമ്പനി ലക്ഷ്യമിടുന്നു.   

ടാറ്റാ ഹാരിയർ, ജീപ് കോമ്പസ് സെഗ്മെൻറിൽ മികച്ചമൽസരമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വൈകാതെ ബുക്കിങ് ആരംഭിക്കും. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.