മിടുക്കിയായ ഭാര്യ ഉണ്ടായാലുള്ള അപകടങ്ങൾ; മഹീന്ദ്ര ചെയർമാന്റെ കുറിപ്പ് വൈറൽ

anand-mahindra-30
SHARE

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകളിൽ ഭൂരിഭാഗവും ചിരിയുണർത്തുന്നവയാണ്. പലതും ചർച്ചയാകാറുണ്ട്. ഭാര്യ പറയുന്നത് ശ്രദ്ധിക്കാതിരിക്കാൻ 62 വർഷം മൂകനും ബധിരനുമായി അഭിനയിച്ചെന്ന ഒരാളുടെ കാര്യമാണ് ആനന്ദ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു കുറിപ്പും.

''ഇതുവായിച്ച് നിർത്താതെ അഞ്ച് മിനിട്ടോളം ചിരിച്ചു. ഇത്തരത്തിൽ ഞാൻ നിന്നെയും വിഡ്ഢിയാക്കിയിരുന്നെങ്കിലോ എന്ന് ഭാര്യയോട് ചോദിക്കുകയും ചെയ്തു.  'സെല്‍ഫോണിൽ സംസാരിക്കാതെ ഒരഞ്ചുമിനിട്ട് പൂര്‍ത്തിയാക്കാൻ നിങ്ങൾക്ക് കഴിയുമോ' എന്ന് ഭാര്യ തിരിച്ച് ചോദിച്ചു. ഒരു മിടുക്കിയായ ഭാര്യ ഉണ്ടായാലുള്ള അപകടങ്ങൾ എന്ന് ആനന്ദ് കുറിച്ചു. 

നിമിഷങ്ങൾക്കകം ആനന്ദിന്റെ ട്വീറ്റ് വൈറലായി. നിരവധിയാളുകൾ പ്രതികരണവുമായെത്തി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.