വാട്സാപ്പിൽ പുതിയ ചാറ്റിങ് ഫീച്ചർ, സല്ലാപം കൂടുതൽ രസകരമാക്കാം

whatsaap-secret-chatting
SHARE

വാട്സാപ്പിൽ പുതിയ ചാറ്റിങ് ഫീച്ചർ നിലവിൽ വരുന്നു. അനിമേറ്റഡ് സ്റ്റിക്കറുകളാണ് പുതിയ സവിശേഷത. ഐഒഎസ്, ആൻഡ്രോയ്ഡ്, വെബ് പ്ളാറ്റ് ഫോമുകളിൽ ഇവ ലഭ്യമാകും. സാങ്കേതിക പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവ ജിഫ് സ്റ്റിക്കറുകളിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് അധികൃതർ പറയുന്നു.

അനിമേറ്റഡ് സ്റ്റിക്കർ പാക്കുകൾ ഡൗൺലോഡ് ചെയ്തെടുക്കേണ്ടി വരും. ഇവ പ്രിവ്യു, ചാറ്റ് സെക്ഷനുകളിൽ പ്രത്യക്ഷപ്പെടും. പരീക്ഷണ ഘട്ടത്തിലാണ് പുതിയ ഫീച്ചർ. നേരത്തെ ഈ ഫീച്ചർ നടപ്പിലാക്കാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിക്കുകയായിരുന്നു. പുതിയ ഫീച്ചർ ഉപഭോക്താക്കൾക്കു എന്നു മുതൽ ലഭ്യമാകുമെന്നു വ്യക്തമല്ല.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.