നിങ്ങളുടെ മെസേജ് എത്ര വട്ടം ഷെയർ ചെയ്യപ്പെട്ടു ?; വാട്സാപ്പിൽ രണ്ട് മാറ്റങ്ങൾ

whatsaap-secret-chatting
SHARE

വാട്സാപ്പിലൂടെ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളും വിഡിയോകളും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതി. ഈ സാഹചര്യത്തിൽ വ്യാജവാർത്തകളുടേയും മറ്റും പ്രചരണം തടയുക എന്ന ഉദ്ദേശത്തോടെ വാട്സാപ്പ് രണ്ടു പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുകയാണ്. 

ഫോർവേഡിങ് ഇൻഫോ, ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്നിവയാണ് രണ്ട് അപ്ഡേറ്റുകൾ. നിങ്ങൾ മറ്റൊരാൾക്കു അയച്ച മെസേജ് എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനുള്ള ഫീച്ചറാണ് ഫോർവേഡിങ് ഇൻഫോ. ഇതിനായി സന്ദേശങ്ങളിൽ അൽപനേരം അമർത്തി പിടിക്കുക. മുകളിൽ കാണുന്ന ഇൻഫോ ഐക്കൺ തിരഞ്ഞടുത്താൽ കണക്കുകൾ കൃത്യം അറിയാം. ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങൾ മറ്റൊരാൾക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ഇങ്ങനെ ലഭിക്കൂ. നിങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ എത്ര തവണ ഷെയർ ചെയ്യപ്പെട്ടു എന്നു അറിയാൻ സാധിക്കില്ല. 

ഒരു മെസേജ് വലിയ തോതിൽ പ്രചരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്ലി ഫോർവേഡഡ്. നാലു തവണയിൽ കൂടുതൽ പങ്കു വക്കുന്ന സന്ദേശങ്ങളുടെ മുകളിൽ ഈ ലേബൽ പ്രത്യക്ഷപ്പെടുമെന്നും വാബീറ്റ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഫീച്ചറുകൾ നിലവിൽ വന്നിട്ടില്ല. വാട്സാപ്പിന്റെ 2.19.80 ആൻ‍ഡ്രോയിഡ് പതിപ്പിലായിരിക്കും ഇവ പരീക്ഷിക്കുന്നത്. 

MORE IN BUSINESS
SHOW MORE