മികവിനെ അംഗീകരിച്ച് ഈസ്റ്റേൺ; 15 പ്രതിഭകൾക്ക് ഭൂമിക പുരസ്കാരം

eastern-bhoomika-award
SHARE

ലോക വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകൾക്ക് അംഗീകാരവുമായി ഈസ്റ്റേൺ. സാമൂഹിക രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയ 15 വനിതകളെയാണ് ഈസ്റ്റേൺ ഗ്രൂപ്പ് ആദരിച്ചത്.

വനിതകൾക്കിടയിൽ സാമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുന്ന പതിനഞ്ചു പേരെയാണ് ഈസ്റ്റേൺ ഭൂമിക പുരസ്കാരം തേടിയെത്തിയത്. എറണാകുളം അസിസ്റ്റന്റ് കലക്ടർ പ്രാഞ്ജൽ പാട്ടീലാണ് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചത്.

പൊതുജനങ്ങൾക്കിടയിൽ നിന്നാണ് അവാർഡിനായുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ചത്. തുടർച്ചയായി അഞ്ചാം വർഷമാണ് ഈസ്റ്റേൺ ഗ്രൂപ്പ് ഭൂമിക പുരസ്കാരം സമ്മാനിക്കുന്നത്. ഈസ്റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നഫീസാ മീരാന്റെ നേതൃത്വത്തിലാണ് ഭൂമിക അവാർഡ് സമിതിയുടെ പ്രവർത്തനം.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.