കുറഞ്ഞ നിരക്കിൽ ഇൻറർനെറ്റ് ലഭ്യമാകുന്നത് ഇന്ത്യയിൽ; ഉപയോക്താക്കളുടെ എണ്ണത്തിലും വൻവർധന

Mobile-Phone
SHARE

ഇന്ത്യയിലെ ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻവർധന. ഈ വർഷം അവസാനത്തോടെ ഉപയോക്താക്കളുടെ എണ്ണം 627 ദശലക്ഷം കടക്കുമെന്നാണ് റിപോർട്ട്. ലോകത്ത് ഏറ്റവും മിതമായനിരക്കിൽ ഇൻറർനെറ്റ് ലഭ്യമാകുന്ന രാജ്യവും ഇന്ത്യയാണ്.

നഗര-ഗ്രാമീണ മേഖലകളുടെ വ്യത്യാസമില്ലാതെ ഇൻറ്‍നെറ്റ് ഉപയോഗത്തിൽ വൻവർധനവാണ് ഉണ്ടാകുന്നത്. ഈവർഷം അവസാനത്തോടെ ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം 627ദശലക്ഷം കടക്കുമെന്നാണ് റിസേർച്ച് ഏജൻസിയായ ഐഎംആർബി നടത്തിയ പഠനത്തിലെ കണ്ടെത്തൽ. രാജ്യത്ത് മൊബൈൽഫോണ്‍ സ്വന്തമായുള്ള 97ശതമാനം ആളുകളും നിരന്തമായോ അല്ലാതെയോ ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഗ്രാമീണമേഖലയിൽമാത്രം 35ശതമാനം വർധനയാണ് കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഉണ്ടായത്. 

ഗ്രാമീണമേഖലയിലെ വളർച്ചയിൽ ബീഹാറാണ് ഏറ്റവുംമുന്നിൽ. ഇൻ‌റനെറ്റ് ഉപയോഗിക്കുന്നവരിൽ 42ശതമാനം സ്ത്രീകളാണെന്നും പഠനറിപ്പോർട്ട് പറയുന്നു. കൂടുതൽ നെറ്റ്‍വർക്ക് ലഭ്യമായതും, ഡാറ്റാനിരക്കിൽ വൻകുറവുണ്ടായതും ഈവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു. 

ലോകത്ത് ഏറ്റവുംകുറഞ്ഞ ശരാശരിനിരക്കിൽ ഇൻറർനെറ്റ് ലഭിക്കുന്ന രാജ്യം ഇന്ത്യയാണെന്ന പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയിലെ 57ഡാറ്റാപ്ലാനുകൾ പരിശോധിച്ചതിൽ ഒരു ജിബിക്ക് ഏറ്റവുംകുറഞ്ഞ ചാർജ് 1.41പൈസയാണെന്നാണ് കണ്ടെത്തൽ. 

MORE IN BUSINESS
SHOW MORE